Business Friendly States in India: വ്യവസായ സൗഹൃദ റാങ്കിംഗ്; കേരളം നമ്പര്‍ വണ്‍, പുരസ്‌കാരം ഏറ്റുവാങ്ങി മന്ത്രി പി.രാജീവ്‌

Ease of doing business reformers ranking: റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പിൽ 28ആം സ്ഥാനത്തായിരുന്നു കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 01:02 PM IST
  • ആന്ധ്രാപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളത്തിന്റെ അഭിമാന നേട്ടം.
  • കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്ന് മന്ത്രി പി.രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.
  • വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാർത്തയെന്ന് മുഖ്യമന്ത്രി.
Business Friendly States in India: വ്യവസായ സൗഹൃദ റാങ്കിംഗ്; കേരളം നമ്പര്‍ വണ്‍, പുരസ്‌കാരം ഏറ്റുവാങ്ങി മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളത്തിന്റെ അഭിമാന നേട്ടം. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്ന് മന്ത്രി പി.രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. 

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാർത്തയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിൽ നാം കൈവരിച്ചിരിക്കുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുപ്രകാരം ടോപ്പ് അച്ചീവർ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളം നേടിയിരിക്കുന്നു. വ്യവസായങ്ങളാരംഭിക്കാൻ സൗഹൃദാന്തരീക്ഷമുള്ള നാടായി നിക്ഷേപകർ 95 ശതമാനത്തിന് മുകളിൽ മാർക്ക് രേഖപ്പെടുത്തിയ ലിസ്റ്റിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

ALSO READ: 'കരിയർ നശിപ്പിക്കുകയാണ് ലക്ഷ്യം'; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി

ഇതേ റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പിൽ 28ആം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷം നാം പതിനഞ്ചാം സ്ഥാനത്തേക്കുയർന്നു. ലിസ്റ്റ് പ്രകാരം 9 സൂചികകളിൽ കേരളം ടോപ്പ് അച്ചീവർ സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന ആന്ധ്രാപ്രദേശ് 5 സൂചികകളിൽ ടോപ്പ് അച്ചീവർ സ്ഥാനം നേടി. 3 സൂചികകളിൽ ഗുജറാത്താണ് ഒന്നാമതെത്തിയത്. 

സംരംഭക സമൂഹം നൽകുന്ന അഭിപ്രായത്തെ കൂടി പരിഗണിച്ചു രൂപപ്പെടുത്തുന്ന ലിസ്റ്റാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിന്റേത്. കഴിഞ്ഞ 8 വർഷങ്ങൾക്കിടയിൽ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകർക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസം. കൂടുതൽ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിൽ നാം കൈവരിച്ചിരിക്കുന്ന നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News