Covid19: സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : May 7, 2021, 09:38 AM IST
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
  • പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.
  • വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കോളുകൾ കൈമാറുകയും ചെയ്യുന്നു.
  • ഇതോടൊപ്പം ഒാൺലൈനായി ഇ-സഞ്ജീവനി ഒ.പിയും ലഭ്യമാക്കുന്നുണ്ട്
Covid19: സ്റ്റേറ്റ്  കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു.

Trivandrum: സംസ്ഥാനത്ത് കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായതോടെ ആരോഗ്യവകുപ്പിൻറെ കോവിഡ് കോൾ സെൻറർ പുനരാരംഭിച്ചു. 24 മണിക്കൂറും കോൾ സെൻററിൽ സേവനം ലഭ്യമാണ്.

രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്. കോള്‍ സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി വിവിധ ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു.

ALSO READ : രാജ്യത്തെ ഓക്സിജൻ വിതരണ ക്രമീകരണത്തിൽ മാറ്റം കൊണ്ട് വരണമെന്ന് സുപ്രീം കോടതി

കോവിഡിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്.0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. ഇതോടൊപ്പം ഒാൺലൈനായി ഇ-സഞ്ജീവനി ഒ.പിയും ലഭ്യമാക്കുന്നുണ്ട്. ആശുപത്രിയിൽ പോവാതെ തന്നെ ആവശ്യക്കാർക്ക് ഡോക്ടർമാരുടെ സേനനം ലഭ്യമാകും.
 
 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News