Kerala Rain Alert | നാല് ജില്ലകളിൽ ഇന്ന് തീവ്രമഴ, ഇടിമിന്നലും പ്രതീക്ഷിക്കാം

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോ കൂടിയ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

Written by - Zee Malayalam News Desk | Last Updated : Dec 17, 2023, 10:54 AM IST
  • തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്
  • സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോ കൂടിയ മഴ ലഭിച്ചേക്കും
  • മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്
Kerala Rain Alert | നാല് ജില്ലകളിൽ ഇന്ന് തീവ്രമഴ, ഇടിമിന്നലും പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചക്രവാതച്ചുഴിയുടെ ഭാഗമായണ് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തീവ്രമഴ ലഭിക്കുക.  ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്  ചേർന്ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോ കൂടിയ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്
.

ഓറഞ്ച് അലർട്ടുള്ള ജില്ലകളായ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News