Kerala Harthal : മിന്നൽ ഹർത്താൽ നിയമവിരുദ്ധം, ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടിയെടുക്കണം; ഹൈക്കോടതി

ഹർത്താൽ നടത്തരുതെന്ന ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടും ഹർത്താൽ നടത്തിയത് കോടതി അലക്ഷ്യം ആണെന്നും കോടതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 02:19 PM IST
  • ഹർത്താൽ നടത്തരുതെന്ന ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടും ഹർത്താൽ നടത്തിയത് കോടതി അലക്ഷ്യം ആണെന്നും കോടതി പറഞ്ഞു.
  • കൂടാതെ ഹർത്താൽ അധ്വാനം ചെയ്തവർക്ക് എതിരെയും സംസ്ഥാനത്ത് ആക്രമണങ്ങൾ അഴിച്ച് വിടുന്നവർക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
  • ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
Kerala Harthal : മിന്നൽ ഹർത്താൽ നിയമവിരുദ്ധം, ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടിയെടുക്കണം;  ഹൈക്കോടതി

സംസ്ഥാനത്ത് പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി.  ഹർത്താൽ നടത്തരുതെന്ന ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടും ഹർത്താൽ നടത്തിയത് കോടതി അലക്ഷ്യം ആണെന്നും കോടതി പറഞ്ഞു. കൂടാതെ ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് എതിരെയും സംസ്ഥാനത്ത് ആക്രമണങ്ങൾ അഴിച്ച് വിടുന്നവർക്ക് എതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. മിന്നൽ ഹർത്താലിനെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.  ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം പൊതുഗതാഗതത്തിന് ആവശ്യമായ സുരക്ഷാ നല്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പൊതു- സ്വകാര്യ സ്വത്തുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പൊതു മുതൽ നശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ഇതിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആക്രമണങ്ങൾ തടയാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ഹൈകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ സമരങ്ങൾ നടത്തുന്നതിനെയല്ല പക്ഷെ മിന്നൽ ഹർത്താലുകളെയും ആക്രമണങ്ങളെയുമാണ് എതിർക്കുന്നതെന്ന് കോടതി പറഞ്ഞു. കൂടാതെ  ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കോടതി പറഞ്ഞു.

ALSO READ:  കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ ബോംബേറ്,കെഎസ്ആർടിസി ബസുകൾ തകർത്തു-ഹർത്താൽ ആദ്യ മണിക്കൂറിൽ

അതേസമയം ഹർത്താൽ തുടങ്ങി  ആദ്യ മണിക്കൂറിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.  ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരിയിൽ നിന്നും  ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന  ബസ്സിന് നേരെ കല്ലേറുണ്ടായി. വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും  കല്ലേറുണ്ടായി.വയനാട് നാലാം മൈൽ പീച്ചങ്കോട് ഹർത്താൽ അനുകൂലികൾ കാറിനും ട്രക്കിനും കല്ലെറിഞ്ഞു 

ഇരു വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു ആർക്കും പരിക്കില്ല.പോത്തൻകോട് മഞ്ഞ മലയിൽ കടയിൽ കയറിയ ഹർത്താൽ അനുകൂലികൾ പഴക്കുലകൾ വലിച്ചെറിഞ്ഞു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.ഒരാൾ കസ്റ്റഡിയിൽ. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിൻറെ മുൻ വശത്തെ ചില്ല് തകർന്നു.ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.

രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ  തടഞ്ഞു. പലയിടത്തും വ്യാപകമായ അക്രമമാണ് ഹർത്താൽ അനുകൂലികൾ നടത്തിയത്. പോലീസ് കർശനമായ നടപടി എടുക്കുമെന്ന് അറിയിപ്പുണ്ടായിട്ടും ഫലമുണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News