Kerala Political Update : കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടർന്നേക്കും; തിരുവനന്തപുരം മണ്ഡലം ലക്ഷ്യം വെച്ച് ബിജെപി

2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 03:59 PM IST
  • പ്രകാശ് ജാവഡേക്കറിന് കേരളത്തിലെ ചുമതല നൽകിയതിലൂടെ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
  • എം ടി രമേശ് അടക്കമുളള നേതാക്കൾ എവിടെ എന്ന ചോദ്യവും അണികൾ ഉയർത്തുന്നുണ്ട്.
  • 2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.
  • രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിൽ ചെറിയ ഓളങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ ബിജെപി കേരളത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നുണ്ട്.
Kerala Political Update : കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായി തുടർന്നേക്കും; തിരുവനന്തപുരം മണ്ഡലം ലക്ഷ്യം വെച്ച്  ബിജെപി

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിൽ തൃപ്തി ഇല്ലെങ്കിലും കെ സുരേന്ദ്രന് ഒരു അവസരം കൂടി നൽകാൻ ബിജെപി തീരുമാനിച്ചു. പ്രകാശ് ജാവഡേക്കറിന് കേരളത്തിലെ ചുമതല നൽകിയതിലൂടെ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അതേ സമയം എം ടി രമേശ് അടക്കമുളള നേതാക്കൾ എവിടെ എന്ന ചോദ്യവും അണികൾ ഉയർത്തുന്നുണ്ട്.

2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. രാഹുൽ ഗാന്ധിയുടെ യാത്ര കേരളത്തിൽ ചെറിയ ഓളങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ ബിജെപി കേരളത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ ബിജെപിക്ക് ലോക് സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്ത സംസ്ഥാനത്ത് ഇത്തവണ അതിന് മാറ്റം വരുത്തണമെന്ന നിർദേശം കേന്ദ്രം നൽകിക്കഴിഞ്ഞു.

ALSO READ: ഗവർണർക്ക് നേരെയുള്ള കയ്യേറ്റം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം മണ്ഡലമാണ് ഇക്കുറി ബിജെപി ലക്ഷ്യം വയ്ക്കുന്ന മണ്ഡലം. ഒപ്പം തൃശൂരും പത്തനംതിട്ടയും. ഈ മൂന്ന് മണ്ഡലങ്ങളിലും വലിയ വോട്ട് വിഹിതം നേടാൻ ബിജെപി ക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയെ നിർത്തി തിരുവനന്തപുരമോ തൃശൂരോ പിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റ് നേടാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധിയുടെ യാത്രയിൽ കൂടുതൽ ദിവസം കേരളത്തിൽ ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അത് മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും  രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ഒരു പ്രതീക്ഷ കേരളീയർക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കോൺഗ്രസിന് 19 സീറ്റുകൾ നേടാൻ കഴിഞ്ഞു. ഇത്തവണ അങ്ങനെ ഒരു പ്രതീക്ഷ ഇല്ലാത്തതിനാൽ ഒരു സീറ്റെങ്കിലും നേടാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

 എതിരാളികൾ ശക്തരായ മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ എത്തിച്ച് പ്രവർത്തനം നടത്താനും ബിജെപി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ ഒപ്പം ഘടകകക്ഷികളുടെ ശക്തി ചോർത്തുക എന്നതും ബിജെപി ലക്ഷ്യമാണ്. ബിജെപിയുടെ ദുർബല ബൂത്തുകളിൽ സജീവ ശ്രദ്ധപുലർത്താൻ യുവമോർച്ചയ്ക്ക് ചുമതല നൽകും. ബൂത്ത് തലത്തിൽ പോലും പ്രവർത്തനം വ്യാപിപ്പിക്കും. ക്രൈസ്തവ സഭകളുമായി അടുത്ത സൗഹൃദത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറിൽ കാലാവധി തീരുന്ന സുരേന്ദ്രന് ഒരു അവസരം കൂടി നൽകാനാണ് ബിജെപി ആർ എസ് എസ് തീരുമാനം. അതേ സമയം സുരേന്ദ്രനെ മാറ്റി എം ടി രമേശിന് അവസരം നൽകണമെന്നാണ് സുരേന്ദ്രൻ വിരുദ്ധരുടെ അഭിപ്രായം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News