Kerala Police Recruitment : കേരള പോലീസിൽ ചേരാം; യോഗ്യത പ്ലസ് ടു മാത്രം മതി

Government Job Alert കേരള പോലീസിന്റെ ആംഡ് പോലീസ് തസ്തികയിലേക്കാണ് പി എസ് സി അപേക്ഷ ക്ഷെണിച്ചിരിക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 10:20 PM IST
  • ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനാണ് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
  • കാറ്റഗറി നമ്പർ: 537/2022 ആണ് വിജ്ഞപനത്തിന്റെ നമ്പർ.
  • 2023 ജനുവരി 18ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
  • പ്ലസ് ടു ആണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
Kerala Police Recruitment : കേരള പോലീസിൽ ചേരാം; യോഗ്യത പ്ലസ് ടു മാത്രം മതി

തിരുവനന്തപുരം : കേരള പോലീസിലെ ഒഴിവിലേക്ക് കേരള പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനാണ് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ: 537/2022 ആണ് വിജ്ഞപനത്തിന്റെ നമ്പർ. 2023 ജനുവരി 18ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പ്ലസ് ടു ആണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള യോഗ്യത

വിദ്യാഭ്യാസം - പ്ലസ് ടു പാസായിരിക്കണം. അല്ലാത്തപക്ഷമുള്ളവർ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം

പ്രായപരിധി - 18-26 വയസ്. 2.1.1996നും 1.1.2004നും ഇടയിൽ ജനിച്ചവർ.

ശാരീരിക യോഗ്യത - ഉയരം ഏറ്റവും കുറഞ്ഞത് 168 സെ.മീ ഉണ്ടായിരിക്കണം. നെഞ്ചളവ് 81-86 വരെ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 18 ജനുവരി 2023

ALSO READ : Palmistry: കയ്യിലെ ഈ രേഖ പറഞ്ഞ് തരും നിങ്ങളുടെ സർക്കാർ ജോലിയെ പറ്റി; ഒന്ന് നോക്കി നോക്കൂ

തിരഞ്ഞെടുപ്പ് പ്രക്രിയ

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പി എസ് സി) വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞപനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News