Kerala Police: എണ്ണക്കമ്പനികൾക്ക് കുടിശിക രണ്ടരക്കോടി; കെഎസ്ആർടിസിയിൽ നിന്ന് കടമായി ഇന്ധനമടിക്കാൻ പോലീസിന് നിർദേശം

പേരൂർക്കടയിലെ പോലീസ് പമ്പിന് ഈ സാമ്പത്തിക വർഷത്തിൽ അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യം സർക്കാർ തള്ളി.

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 10:46 AM IST
  • പേരൂർക്കട പോലീസ് പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനായി ഈ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്ന ഫണ്ട് ഏതാണ്ട് പൂർണമായും ചിലവഴിച്ചു
  • കൂടുതൽ തുക ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു
  • ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് കത്ത് നൽകി
  • എന്നാൽ, പോലീസിന്റെ ആവശ്യം സർക്കാർ തള്ളുകയായിരുന്നു
Kerala Police: എണ്ണക്കമ്പനികൾക്ക് കുടിശിക രണ്ടരക്കോടി; കെഎസ്ആർടിസിയിൽ നിന്ന് കടമായി ഇന്ധനമടിക്കാൻ പോലീസിന് നിർദേശം

തിരുവനന്തപുരം: പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പണമില്ല. പേരൂർക്കടയിലെ പോലീസ് പമ്പിന് ഈ സാമ്പത്തിക വർഷത്തിൽ അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യം സർക്കാർ തള്ളി.

പേരൂർക്കട പോലീസ് പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനായി ഈ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്ന ഫണ്ട് ഏതാണ്ട് പൂർണമായും ചിലവഴിച്ചു. കൂടുതൽ തുക ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന് കത്ത് നൽകി. എന്നാൽ, പോലീസിന്റെ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.

ഇതോടെ, ഇപ്പോഴുള്ള സ്റ്റോക്ക് തീർന്നാൽ, പമ്പിൽ പെട്രോളോ ഡീസലോ നിറയ്ക്കുന്നതിന് പണമില്ല. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ പമ്പിൽ നിന്ന് 45 ദിവസത്തേക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത്. കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 45 ദിവസത്തേക്ക് കടമായി ഇന്ധനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. രണ്ടരക്കോടിയോളം രൂപയാണ് വിവിധ എണ്ണക്കമ്പനികൾക്ക് പോലീസ് നൽകാനുള്ളത്

കൂടാതെ യൂണിറ്റുകൾക്ക് അവരുടെ ഓഫീസിന് സമീപമുള്ള സ്വകാര്യ പമ്പുകളിൽ നിന്നും വകുപ്പ് വാഹനങ്ങൾക്ക് കടമായി ഇന്ധനം വാങ്ങാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. എല്ലാ യൂണിറ്റ് മേധാവികളും ഔദ്യോ​ഗിക ഡ്യൂട്ടികൾക്ക് തടസം നേരിടാത്ത വിധത്തിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള പകരം സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണം. പോലീസ് പമ്പിൽ നിന്നും ഇന്ധന ലഭ്യത പുനരാരംഭിക്കുന്ന തിയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News