Civil Police Officer Vacancys: 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന് പോലീസ്; 2019-ൽ എത്ര നിയമനം നടന്നെന്ന് ഉദ്യോഗാർഥികൾ

ആകെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 1298 ഉദ്യോഗാർഥികൾ നിയമനത്തിൻറെ വിവിധ ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 11:16 AM IST
  • നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി
  • 3070 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ
  • 307 പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയിൽ നിന്ന് ലഭിക്കണം
Civil Police Officer Vacancys: 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന് പോലീസ്; 2019-ൽ എത്ര നിയമനം നടന്നെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസർ തസ്തികയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് നിലവിൽ പിഎസ്സി ഉദ്യോഗാർഥികൾക്കിടയിൽ നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് സമരം അടക്കമുള്ള നടപടികളിലേക്ക് ഉദ്യോഗാർഥികൾ കടന്നിരുന്നു. ഇതിന് പിന്നാലെ നിലവിൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്നും എത്ര പേർക്ക് നിയമനം നടന്നെന്നുമുള്ള വിശദീകരണവുമായി പോലീസും എത്തിയിരിക്കുകയാണ്. ആകെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 1298 ഉദ്യോഗാർഥികൾ നിയമനത്തിൻറെ വിവിധ ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള പോലീസ് മീഡിയ സെൻററാണ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച് പോസ്റ്റ് പങ്ക് വെച്ചത്.

പോസ്റ്റ് ഇങ്ങനെ

സിവിൽ പോലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻ ജെ ഡി  ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിലവിലെ കണക്ക് അനുസരിച്ച് 3070 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അഡ്വൈസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാർഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയിൽ നിന്ന് ലഭിക്കേണ്ടതായുണ്ട്.

പോലീസ് ജില്ലകളിലും  സ്പെഷ്യൽ യൂണിറ്റുകളിലും സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, സ്ഥാനക്കയറ്റം വഴി നികത്തപ്പെടേണ്ട സബ് ഇൻസ്‌പെക്ടർ എന്നിവ ഉൾപ്പടെയുള്ള തസ്തികകളിലെ ഒഴിവുകൾ അതതു ജില്ലകളിലെ സിവിൽ പോലീസ് ഓഫീസർ നിയമനം നടത്തുന്ന ബറ്റാലിയനിലെ ഒഴിവുകളായി കണക്കാക്കിയാണ് കേരള പബ്ലിക് സർവീസ് കമ്മിഷനിലേയ്ക്ക് റിപ്പോർട്ട്‌ ചെയ്യുന്നത്.

കണക്ക് തെറ്റെന്ന് ഉദ്യോഗാർഥികൾ

പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കണക്ക് തെറ്റാണെന്നും 5038 എന്ന സംഖ്യ വ്യക്തമാക്കണമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. 530/2019 ലിസ്റ്റിൽ എത്ര നിയമനം നടന്നതായി കാണിക്കണമെന്നും ഉദ്യോഗാർഥികൾ പോസ്റ്റിൽ കമൻറിടുന്നുണ്ട്.  പൊതുജനങളുടെ കണ്ണിൽ പൊടി ഇടാൻ ഈ കണക്ക് മതി.. ഞങ്ങളെ പോലെ ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ കണക്കൊന്നും ദഹിക്കില്ലെന്നും ഒരു ഉദ്യോഗാർഥി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News