Omicron Update | കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ; സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി

തിരുവനന്തപുരത്ത് നിന്നുള്ള നാല് പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 01:04 PM IST
  • തിരുവനന്തപുരത്ത് നിന്നുള്ള നാല് പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.
  • ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി ഉയർന്നു.
  • കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും മറ്റ് രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Omicron Update | കേരളത്തിൽ 4 പേർക്ക് കൂടി ഒമിക്രോൺ; സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 വയറസിന്റെ വകഭേദമായ ഒമിക്രോൺ (Omicron) ബാധ വർധിക്കുന്നു. പുതുതായി നാല് പേരിൽ കൂടി പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നുള്ള നാല് പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 15 ആയി ഉയർന്നു. 

ALSO READ : Omicron Scare| ഞെട്ടിക്കുന്ന കണക്കുകൾ, 24 മണിക്കൂറിൽ 12000 ഒമിക്രോൺ കേസുകൾ

കഴിഞ്ഞ ദിവസം യുകെയിൽ നിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും മറ്റ് രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

17 വയസുകാരന്റെ അമ്മ, അമ്മൂമ്മ യുകെയിൽ നിന്നെത്തിയ 27 കാരിയായ യുവതി, നൈജീരിയിൽ നിന്നെത്തിയ 32കാരനായ യുവാവ് എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ : Omicron| ക്രിസ്തുമസിന് മുൻപ് ലോക്ക് ഡൗൺ ,ഒമിക്രോൺ ഭീതിയിൽ നെതർലാൻറ്

എയർപ്പോർട്ടിലെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് യുകെയിൽ നിന്നെത്തിയ 27കാരി. ഡിസംബർ 12ന് തിരുവനന്തപുരത്ത് നിന്നെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിവെയാണ് കോവിഡ് പോസിറ്റീവാകുന്നത്. 

ഡിസംബർ 17ന് നൈജീരിയയിൽ നിന്നെത്തിയ യുവാവിന് വിമാനത്താവളത്തിൽ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് 32കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

ALSO READ : Omicron Covid Variant : യുകെ യിൽ അടുത്ത കോവിഡ് തരംഗത്തിന് സാധ്യത; ലണ്ടനിൽ ജാഗ്രത നിർദ്ദേശം

ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഇവരിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News