Kerala Lottery result: മെയ് ദിനം; വിൻ-വിൻ ഡബ്ല്യു-717 ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

Kerala Lottery Win-Win W-717 Result: ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : May 1, 2023, 06:38 PM IST
  • വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
  • മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ ലഭിക്കും.
  • എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുക.
Kerala Lottery result: മെയ് ദിനം; വിൻ-വിൻ ഡബ്ല്യു-717 ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ-വിൻ ഡബ്ല്യു-717 ന്റെ ഭാഗ്യ നറുക്കെടുപ്പ് മാറ്റിവെച്ചു. മെയ് ദിനം പ്രമാണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചത്. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. 

ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. 5,000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനത്തിന് അർഹരായവർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാന തുക ലഭിക്കണമെങ്കിൽ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ ബാങ്കിലോ സമ്മാനാർഹർ അവരുടെ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

ALSO READ: വല വിരിച്ച് എക്സൈസ്; കോട്ടയത്ത് മാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ

കേരള ലോട്ടറി വിൻ-വിൻ ഡബ്ല്യു-717 സമ്മാന തുകയുടെ വിശദാംശങ്ങൾ

ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
രണ്ടാം സമ്മാനം: രൂപ. 5 ലക്ഷം
മൂന്നാം സമ്മാനം: രൂപ. 1 ലക്ഷം
നാലാം സമ്മാനം: രൂപ. 5,000
അഞ്ചാം സമ്മാനം: രൂപ. 2,000
ആറാം സമ്മാനം: രൂപ. 1,000
ഏഴാം സമ്മാനം: രൂപ. 500
എട്ടാം സമ്മാനം: രൂപ. 100
പ്രോത്സാഹന സമ്മാനം: രൂപ. 8,000

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News