Kerala Local Body Election Results 2020: എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ കഴിവ് അപാരം തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...
തദ്ദേശ തിരഞ്ഞെടുപ്പ് (Local Body Election) ഫലം കോണ്‍ഗ്രസിനും UDFനും എതിരാണെന്ന് പറയുന്നത് ശരിയല്ലെന്ന് KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് (Mullappally Ramachandran) പറഞ്ഞു. യുഡിഎഫ് അടിത്തറക്ക് ഒരിളക്കവും തട്ടിയിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചത്.
'2015ലെ തിരഞ്ഞെടുപ്പുമായി തുലനം ചെയ്യുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. അന്തിമ ഫലം കാത്തിരിക്കുന്നു. ഗൗരവപൂര്‍വം തന്നെ ഫലം പരിശോധിക്കും. വ്യാഴാഴ്ച രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. സി പി എമ്മിനും എല്‍ ഡി എഫിനും അമിതമായി ആഹ്ളാദിക്കാന്‍ ഒന്നുമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടത്തിയത്. വികസനകാര്യങ്ങളെ കുറിച്ച് ഒരക്ഷരം എല്‍ ഡി എഫ് പറഞ്ഞില്ല', മുല്ലപ്പള്ളി പറഞ്ഞു.
NDA നേട്ടം വിശദീകരിക്കാന്‍ BJP അദ്ധ്യക്ഷന്‍ സാധിച്ചില്ല. സിപിഎമ്മുമായി കൂട്ടുകച്ചവടമുണ്ടാക്കിയെന്ന ബിജെപിയുടെ ആരോപണം ആരും വിശ്വസിക്കില്ല. തെറ്റുതിരുത്താനുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
'പ്രാദേശികമായ വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയങ്ങളാവുന്നതെന്നും, 2010ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ തിരഞ്ഞെടുപ്പിലും LDFന് അനുകൂലമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന് മനസിലാകും. ഈ തിരഞ്ഞെടുപ്പിലൂടെ BJP സംസ്ഥാനത്ത് അപ്രസക്തമായി, ചില പോക്കറ്റുകളില്‍ മാത്രമായി ബിജെപി ഒതുങ്ങിയെന്നാണ് മനസിലാക്കാനാവുന്നത്. തിരുവനന്തപുരം, പാലക്കാട്, പന്തളം എന്നിവിടങ്ങളില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായത്. തലസ്ഥാനത്ത് കോര്‍പ്പറേഷനിലുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കും, രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗിച്ചിട്ടും നേട്ടം കൊയ്യാന്‍ BJPയ്ക്കായില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) പറഞ്ഞു. ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് UDF പ്രതിക്ഷിച്ച വിജയം കെവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.