Kerala Local Body Election Results 2020: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് എൽഡിഎഫിന് (LDF). പാല മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. വര്‍ക്കലയിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതുപോലെ പന്തളം നഗരസഭയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ചങ്ങനാശ്ശേരിയിൽ എൻഡിഎ മുന്നേറുകയാണ്.
രാവിലെ എട്ട് മണിയോടെതന്നെ വോട്ടെണ്ണല്‍ (Kerala Local Body Election counting) ആരംഭിച്ചു. മൊത്തം 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം എണ്ണിത്തുടങ്ങിയത് തപാല്‍ വോട്ടുകളാണ്. ശേഷം സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും എണ്ണും. തപാൽ വോട്ടുകൾ ഏതാണ്ട് രണ്ടരലക്ഷത്തിലേറെയുണ്ട്.
ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേയും ഫലമായിരിക്കും ആദ്യം അറിയുക. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകും എന്നാണ് റിപ്പോർട്ട്. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും (Municipality) കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.
ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ (Postal Vote) വരണാധികാരികളുടെ ചുമതലയിലായിരിക്കും എണ്ണുന്നത്. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണും.
കോവിഡ് (Corona) കാലത്തെ ആശങ്കളൊക്കെ കാറ്റിൽ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാർ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകൾ, 86 മൂന്നിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ്.