Kerala Local Body Election Results 2020: വിജയത്തിന്‍റെ മാധുര്യം ആസ്വദിക്കുമ്പോഴും തൃശൂര്‍ സിറ്റിംഗ് സീറ്റില്‍ നേരിട്ട പരാജയം BJPയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്...
തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Election) ശക്തമായ പ്രകടനമാണ് ഇക്കുറി BJP കാഴ്ച വച്ചത്. പ്രതീക്ഷിച്ചതിലേറെ സ്ഥാനാര്‍ഥികള്‍ വിജയം നേടി,. എന്നാല്‍, തൃശൂരില്‍ (Thrissur) നടന്ന ഒത്തുകളി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി നല്കിയിരിയ്ക്കുകയാണ്. തൃശൂര്‍ സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി വക്താവും മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണനാണ് (B Gopalakrishnanan) പരാജയം നേരിട്ടത്.
സംസ്ഥാന നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയം നേടാനുള്ള BJPയുടെ ശ്രമത്തിനാണ് ന് തൃശൂരില്‍ തിരിച്ചടി നേരിട്ടത്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ കുട്ടന്‍കുളങ്ങരയില്‍ നിന്നുമാണ് ബി ഗോപാലകൃഷ്ണന്‍ മത്സരിച്ചത്. 241 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി എ കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു കുട്ടന്‍കുളങ്ങര. എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞയുടന്‍തന്നെ തന്‍റെ സീറ്റില്‍ ഒത്തുകളി നടന്നതായി ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ വോട്ട് മറിച്ചുവെന്ന അദ്ദേഹത്തിന്‍റെ ആരോപണം സത്യമെന്ന് തെളിയിക്കും വിധമായിരുന്നു പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലവും.
അതേസമയം, കുട്ടന്‍കുളങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോപാലകൃഷ്‌ണനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നതായി BJP ആരോപിച്ചു.
തൃശൂര്‍ കോര്‍പറേഷനില്‍ വ്യാപക വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃശൂര്‍ കോര്‍പറേഷനില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ UDF 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. LDF ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍ഡിഎയ്‌ക്ക് ( NDA) മൂന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ്.
തൃശ്ശൂര്‍ കോര്‍പറേഷനില്‍ ആറ് സീറ്റുകളാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത്. വലിയ വിജയ പ്രതീക്ഷയിലായിരുന്നു ബിജെപി. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, സിറ്റിംഗ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.