തിരുവനന്തപുരം : ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റി തിയതികളിൽ മാറ്റം. നേരത്തെ ജൂലൈ 27ന് ആദ്യ ആലോട്ട്മെന്റ് തീരമാനിച്ചത് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി. ക്ലാസുകൾ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയർ സക്കൻഡറി പ്രവേശന സമയക്രമങ്ങൾ മാറ്റം വരുത്തിയിരിക്കുന്നത്.
ജൂലൈ 27നാണ് ട്രയൽ അലോട്ട്മെന്റ്. ഓഗസ്റ്റ് മൂന്ന് ആദ്യ അലോട്ട്മെന്റും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 22 ന് പുതിയ അധ്യേയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം കുറിക്കും.
ALSO READ : ISC Result 2022 : ഐ എസ് സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.38%
അപേക്ഷ സമർപ്പിർക്കേണ്ടത് എങ്ങനെ
ഹയർ സക്കൻഡിറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
1. www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
2. Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കണ്ടറി സൈറ്റിൽ എത്തുക
3. പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത്, വ്യവസ്ഥകൾ മനസ്സിലാക്കുക
4. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്യുക
5. മൊബൈൽ ഒടിപി വഴി പാസ്‌വേഡ് നൽകണം
6. ഓപ്ഷൻ തിരഞ്ഞെടുക്കൽ, ഫീസ് അടയ്ക്കൽ ഉൾപ്പെടെയുള്ളവ ഈ ലോഗിൻ വഴി തന്നെയാണ് അടയ്ക്കേണ്ടത്
7. ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ
8. യൂസർ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വിശദീകരിക്കുന്നുണ്ട്.
ALSO READ : CBSE 12th Result 2022: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 92.71% വിജയം
അതേസമയം, വിവിധ ജില്ലകളിൽ സീറ്റുകൾ വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനം സീറ്റുകളാണ് വർധിപ്പിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.