Bottled Water | കുപ്പിവെള്ളത്തിന്‍റെ വില 13 രൂപ ആക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കുപ്പി വെള്ളത്തിന്‍റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നി‍ർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്‍റെ വില ഉയർത്താൻ ഉൽപ്പാദകര്‍ക്ക് കഴിയും. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 01:01 PM IST
  • കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
  • കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
  • വില വർധന വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു.
Bottled Water | കുപ്പിവെള്ളത്തിന്‍റെ വില 13 രൂപ ആക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ (Bottled Water) വില 13 രൂപയായി നിജപ്പെടുത്തിയ സർക്കാർ (Government) ഉത്തരവ് ഹൈക്കോടതി (High Court) സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന നൽകിയ ഹർജിയിലാണ് (Petition) സിംഗിൾ ബെഞ്ചിന്‍റെ  ഇടക്കാല ഉത്തരവ്. വില കുറയ്ക്കുന്നതിനു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ (Stay) ചെയ്യുകയായിരുന്നു.

വില വർധന വിഷയത്തിൽ നിലപാട് അറിയിക്കാനാവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചു. കുപ്പി വെള്ളത്തിന്‍റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നി‍ർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്‍റെ വില ഉയർത്താൻ ഉൽപ്പാദകർക്ക് കഴിയും. 

Also Read: Head Load| യന്ത്രമില്ലാത്ത കാലത്തെ തൊഴിൽ: തലച്ചുമട് നിരോധിക്കണം- ഹൈക്കോടതി

വിവിധ കോണുകളിൽ നിന്ന് ഉയർന്ന എതിർപ്പ് മറികടന്ന് കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി, കുപ്പിവെള്ള ഉൽപാദകരുടെ എതിർപ്പിനെ മറികടന്നായിരുന്നു ലിറ്ററിന് 13 രൂപയാക്കി വില കുറച്ചത്.  2018 ൽ തന്നെ കുപ്പിവെള്ളത്തിന്‍റെ വില നിയന്ത്രിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. ബിഐഎസ് ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. 

Also Read: Vaccine certificate | വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം; പ്രധാനമന്ത്രിയല്ലേ... ലജ്ജിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

സർക്കാർ (Government) തീരുമാനത്തെ ചില കമ്പനികൾ അനുകൂലിച്ചപ്പോൾ നിർമ്മാണ ചെലവ് (Manufacturing cost) ചൂണ്ടിക്കാട്ടി വൻകിട കമ്പനികൾ എതിർത്തിരുന്നു. 15 രൂപയ്ക്ക് വിൽക്കാനാകണം എന്നായിരുന്നു വൻകിട കമ്പനികളുടെ ആവശ്യം. ചർച്ചകൾ ഫലിക്കാതെ നിയമയുദ്ധത്തിലേക്ക് കടന്നതോടെ കുപ്പിവെള്ളത്തെ (Bottled water) അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഉൽപാദകരുടെ സംഘടന ഹർജിയുമായി ഹൈക്കോടതിയെ (High Court) സമീപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News