Kerala Harthal : വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്!!! നാളെ വീട്ടിൽ ഇരിക്കരുത്; എല്ലാവർക്കും ക്ലാസുണ്ട്

Kerala Schools :  2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 

Written by - Jenish Thomas | Last Updated : Sep 23, 2022, 07:06 PM IST
  • പൊപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കാളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സെപ്റ്റംബർ 23ന് നടത്തിയ ഹർത്താലിനെ തുടർന്ന് സ്കൂളുകൾക്ക് അവധിയായിരുന്നു.
  • 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുക
  • സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ അക്രമണങ്ങൾ അഴിച്ച് വിട്ട 127 പിഎഐ പ്രവർത്തകരെ അറിസ്റ്റ് ചെയ്തതായി കേരള പോലീസ് അറിയിച്ചു.
  • ഹർത്താൽ അക്രമണാസക്തമായതിനെ തുടർന്ന് 220 പേരെ പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റി
Kerala Harthal : വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്!!! നാളെ വീട്ടിൽ ഇരിക്കരുത്; എല്ലാവർക്കും ക്ലാസുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രവർത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പൊപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കാളെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സെപ്റ്റംബർ 23ന് നടത്തിയ ഹർത്താലിനെ തുടർന്ന് സ്കൂളുകൾക്ക് അവധിയായിരുന്നു. 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുക എന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 

"പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം നാളെ (2022 സെപ്റ്റംബർ 24 ശനിയാഴ്ച) പ്രൈമറി, സക്കൻഡറി, ഹയർ സക്കൻഡറി, വൊക്കേഷണൽ ഹയർ സക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് അറിയിക്കുന്നു" പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Kerala Harthal : മിന്നൽ ഹർത്താൽ നിയമവിരുദ്ധം, ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടിയെടുക്കണം; ഹൈക്കോടതി

അതേസമയം സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലിൽ അക്രമണങ്ങൾ അഴിച്ച് വിട്ട 127 പിഎഐ പ്രവർത്തകരെ അറിസ്റ്റ് ചെയ്തതായി കേരള പോലീസ് അറിയിച്ചു. ഹർത്താൽ അക്രമണാസക്തമായതിനെ തുടർന്ന് 220 പേരെയാണ് പോലീസ് കരുതൽ തടങ്കലിലേക്ക് മാറ്റിയത്. അറസ്റ്റിലായ ഭൂരിപക്ഷം പേരും കോട്ടയം ജില്ലയിലാണ്. 53 കേസുകളായി 110 പേരാണ് കോട്ടയത്ത് ഹർത്താലിൽ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് പിടികൂടിയത്. കൂടാതെ ഹർത്താലിൽ 70ത് കെഎസ്ആർടിസി ബസുകൾ തകർന്നു. എട്ട് ഡ്രൈവർക്ക് രണ്ട്  കണ്ടക്ടർമാക്കും ഒരു യാത്രക്കാരിക്കും പിഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റു. 

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടമെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റിമാൻഡ് റിപ്പോർട്ട്. ഇസ്ലാമിക തീവ്രവാദ സംഘടനകളായ അല്‍ഖ്വയ്ദ, ലഷ്‌കര്‍-ഇ-തെയ്ബ, ഐ.എസ് തുടങ്ങിയവയിൽ ചേരാൻ യുവാക്കളെ പ്രരിരിപ്പിച്ചു. പിഐഫ്ഐക്ക് ഇന്ത്യയോടും രാജ്യത്തെ നിയമങ്ങളോടും അസംതൃപ്തി. ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ALSO READ : ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ചുള്ള പ്രധാന രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ലഭിച്ചു. അന്വേഷണത്തിൽ പ്രതികൾ ആസൂത്രിതമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവെന്നും നിരന്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News