Hand Chopping Case : അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; 13 വർഷം ഒളിവിലായിരുന്ന ഒന്നാം പ്രതി സവാദ് പിടിയിൽ

Kerala Hand Chopping Case : കണ്ണൂരിൽ നിന്നാണ് സവാദിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 10:55 AM IST
  • ണ്ണൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തുയെന്നാണ് റിപ്പോർട്ട്.
  • നേരത്തെ സവാദിനെ കണ്ടെത്തുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Hand Chopping Case : അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; 13 വർഷം ഒളിവിലായിരുന്ന ഒന്നാം പ്രതി സവാദ് പിടിയിൽ

Prof. TJ Joseph Hand Chopping Case : കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. 2010ൽ സംഭവം നടന്ന 13 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം പ്രതിയായ സവാദിനെ പിടികൂടുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദിനെ കണ്ണൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തുയെന്നാണ് റിപ്പോർട്ട്. നേരത്തെ സവാദിനെ കണ്ടെത്തുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കേസിൽ ഈ കഴിഞ്ഞ ജൂലൈയിലായിരുന്നു എൻഐഎ കോടതിയുടെ വിധി വന്നത്. കേസിലെ മൂന്ന് പ്രതികൾക്ക് കൊച്ചി എൻഐഎ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. വധശ്രമം,ഭീകരപ്രവർത്തനം, ഗൂഢാലോചന എന്നി കുറ്റകൃത്യങ്ങൾക്കാണ് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയായ സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നീ പ്രതികൾക്കാണ് ജീവപരന്ത്യം ശിക്ഷ. കസിലെ നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്തു.

ALSO READ : Hand Chopping Case: നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം,.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രം- വിധിയോട് പ്രൊഫസർ ടിജെ ജോസഫ്

നൗഷാദ്‌, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നീ  കേസിലെ മറ്റ് പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികൾ എല്ലാവരും ചേർന്ന് ആക്രമണത്തിൽ ഇരയായ പ്രൊഫ. ടി.ജെ ജോസഫിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കൂടാതെ സംസ്ഥാന സർക്കാരും ടി.ജെ ജോസഫിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയത്. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ക്രൈംബ്രാഞ്ചും എൻ.ഐ.എ.യും അറസ്റ്റു ചെയ്ത 29 പ്രതികളെ 2013 ഏപ്രിൽ 17-ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെയുള്ള നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം നിലനിൽക്കില്ല എന്ന വാദം കോടതി തള്ളിയിരുന്നു.

മൂവാറ്റുപുഴ പൊലീസ്‌ അന്വേഷിച്ച കേസ്‌ 2011 മാർച്ച്‌ 9-നാണ്‌ എൻ.ഐ.എ. ഏറ്റെടുത്തത്‌. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻ.ഐ.എ. കോടതി 2015 ഏപ്രിൽ 30-ന്‌ വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെയും ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News