തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലും സർവകലാശാലാ നിയമഭേദഗതി ബില്ലും ഗവർണറുടെ അംഗീകാരത്തിനായി അയച്ച് സർക്കാർ. നിയമസഭ പാസാക്കിയ 12 ബില്ലുകളാണ് ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. 18ന് തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ ബില്ലുകളിൽ എന്ത് തീരുമാനമെടുക്കുമെന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ച ഗവർണറുടെ തീരുമാനം നീളാനാണ് സാധ്യത.
വിശദമായി പരിശോധിച്ച ശേഷമാവും ഗവർണർ ബില്ലുകളിൽ ഒപ്പുവയ്ക്കുക. രാഷ്ട്രപതിയുടെ ഒപ്പ് അവശ്യമായ ബിൽ ഉണ്ടെങ്കിൽ അത് രാഷ്ട്രപതി ഭവനിലേക്ക് അയക്കാനാണ് സാധ്യത. കൂടുതൽ വിശദീകരണം അവശ്യമുള്ള ബില്ലുകളില്‍ സർക്കാറിനോട് വിശദീകരണം തേടുകയും ചെയ്യും. ഒപ്പം എതെങ്കിലും ബില്ലിൽ കൂടുതൽ നിയമോപദേശം അവശ്യമായി വരികയാണെങ്കിൽ അങ്ങനെയും ചെയ്യും.
Also Read: Gold Smuggling: കരിപ്പൂരിൽ സ്വർണം കടത്താൻ സഹായിച്ച എയർലൈൻ ജീവനക്കാർ പിടിയിൽ
12 ബില്ലുകളിൽ ലോകായുക്ത നിയമഭേദഗതി ബില്ലും, സർവ്വകലാശാല നിയമഭേതഗതി ബില്ലും ഉണ്ട്. ഇതിൽ സൂക്ഷിച്ച് മാത്രമേ ഗവർണ്ണർ ഒപ്പ് വയ്ക്കാൻ സാധ്യത ഉള്ളു. സർക്കാറും ഗവർണ്ണറും തമ്മിൽ ഇപ്പോഴും പോര് തുടരുന്ന സാഹചര്യത്തിൽ ഗവർണ്ണറുടെ തീരുമാനം ഏറെ നിർണ്ണായകമാവും. നേരത്തെ ലോകായുക്ത നിയമ ഭേതഗതി ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടാത്തതിനെ തുടർന്നാണ് നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തത്.
നിയമസഭ സമ്മളനത്തിൽ പാസാക്കിയ ബില്ലുകൾ നിയമസഭ സെക്രട്ടറിയേറ്റ് പരിശോധിച്ച് പിഴവുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അച്ചടിച്ചത്. ഇതിൽ സ്പീക്കർ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ബുധനാഴ്ചയാണ് രാജ്ഭവനില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...