Kerala Governor: ഓർഡിനൻസിൽ നിലപാട് കടുപ്പിച്ച് ഗവർണർ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ

Kerala government: നിലവിലെ പ്രതിസന്ധി മറികടക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 11:41 AM IST
  • ഓർഡിനൻസുകൾ ഒപ്പിടുന്നതിൽ വിട്ടുവീഴ്ചയില്ല
  • നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്
  • കഴിഞ്ഞ തവണ സഭാ സമ്മേളനം ചേർന്നപ്പോൾ എന്തുകൊണ്ട് നിയമസഭയിൽ വച്ചില്ലെന്നും ഗവർണർ ചോദിച്ചു
Kerala Governor: ഓർഡിനൻസിൽ നിലപാട് കടുപ്പിച്ച് ഗവർണർ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ

തിരുവനന്തപുരം: ഓർഡിനൻസുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ. ആരുടെയും വിമർശനങ്ങൾക്ക് താൻ മറുപടി പറയുന്നില്ല. വ്യക്തമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് താൻ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും ആരുടെയും നിയന്ത്രണത്തിലല്ല പ്രവർത്തിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാലകളിലെ വിസിറ്റർ പദവി മുഖ്യമന്ത്രിക്ക് നൽകാൻ തയ്യാറെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ സമിതിയുടെ ശുപാർശ കണ്ടിട്ടില്ലെന്നും അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി പറയുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം നിലവിലെ പ്രതിസന്ധി മറികടക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓർഡിനൻസുകൾ ഒപ്പിടുന്നതിൽ വിട്ടുവീഴ്ചയില്ല. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ സഭാ സമ്മേളനം ചേർന്നപ്പോൾ എന്തുകൊണ്ട് നിയമസഭയിൽ വച്ചില്ലെന്നും ഗവർണർ ചോദിച്ചു. ഓഡിനൻസുകൾ  ഒപ്പിടാത്തതിനെതിരെ പല കോണുകളിൽ നിന്നും ഉയരുന്ന വിമർശനങ്ങളെ മുഖവിലയ്ക്കെടുന്നില്ല. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം, ഓർഡിനൻസിലെ പ്രതിസന്ധിയിൽ മുതിർന്ന ഉദ്യോഗസ്ഥർ ഗവർണറെ കണ്ട് പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചെങ്കിലും വഴങ്ങാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഡൽഹിയിൽ നിന്ന് നാളെ കേരളത്തിൽ എത്തുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിൽ കണ്ടേക്കാനും സാധ്യതയുണ്ട്. ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാധുവായിരുന്നു.

ALSO READ: Kerala Govt vs Governor : വിശദമായി പഠിക്കാൻ സമയം വേണം; ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ

അസാധുവായ ഓർഡിനൻസുകള്‍ക്ക് പകരം ബില്ല് പാസാക്കാനാണ് സർക്കാരിന്റെ നിലവിലെ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും ഇന്ന് ചേർന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഈ മാസം 22 മുതൽ അടുത്തമാസം രണ്ടുവരെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത്. വിഷയത്തിൽ ഗവർണർ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിൽ സർക്കാർ- ഗവർണർ പോര് തുടരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അസാധുവായ 11 ഓർഡിനൻസുകൾ തിരികെ അയക്കാനും രാജ്ഭവൻ തയ്യാറായിട്ടില്ല. ഗവർണർ ഓർഡിനൻസുകൾ തിരിച്ചയച്ചാൽ മാത്രമേ സർക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമർപ്പിക്കാൻ കഴിയുകയുള്ളൂ. രാജ്ഭവൻ വൃത്തങ്ങൾ നിലവിലുള്ള അസാധുവായ ഓർഡിനൻസുകൾ തിരിച്ചയക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അസാധാരണ സാഹചര്യം മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആലോചിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News