ക്ഷയരോഗനിവാരണത്തിന് കേരളം മികച്ച മാതൃക: കേരളത്തിന് കേന്ദ്രസർക്കാരിൻറെ അവാർഡ്.

2050 ഒാടെ ക്ഷയരോഗത്തെ പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര സർക്കാർ ക്ഷയരോഗമുക്ത കേരളം പദ്ധതിയാണ് നടപ്പാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 03:31 PM IST
  • ക്ഷയരോഗത്തെ പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര സർക്കാർ ക്ഷയരോഗമുക്ത കേരളം പദ്ധതിയാണ് നടപ്പാക്കുന്നത്.
  • നടൻ മോഹൻ ലാലായിരുന്നു പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ
  • 60 സര്‍വേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തല്‍
  • അഞ്ച് വർഷം കൊണ്ട് 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചു
ക്ഷയരോഗനിവാരണത്തിന്  കേരളം മികച്ച മാതൃക: കേരളത്തിന് കേന്ദ്രസർക്കാരിൻറെ അവാർഡ്.

തിരുവനന്തപുരം: ക്ഷയരോഗ നിവാരണത്തിന് (Tuberculosis) കേരളത്തിന് കേന്ദ്രസർക്കാരിൻറെ അവാർഡ്. രോഗനിരക്ക് കുറച്ച് കൊണ്ട് വന്നിട്ടുള്ള പ്രദേശങ്ങൾക്ക് നൽകുന്ന അവാർഡുകളിലൊന്നാണിത്. രോഗനിരക്ക് കുറച്ച് കൊണ്ടുവന്ന സംസ്ഥാനങ്ങളുടെ കാറ്റഗറിയിലാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട്  37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായാണ് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്.

2050 ഒാടെ ക്ഷയരോഗത്തെ പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര സർക്കാർ ക്ഷയരോഗമുക്ത കേരളം പദ്ധതിയാണ് നടപ്പാക്കുന്നത്. നടൻ മോഹൻ ലാലായിരുന്നു (Mohanlal) പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധ സംഘങ്ങൾ എറണാകുളം, മലപ്പുറം, കാസറഗോഡ്, കൊല്ലം എന്നീ ജില്ലകൾ സന്ദര്‍ശിച്ച്‌ വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.

ALSO READ: Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി

60 സര്‍വേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തല്‍. കൂടാതെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുമായും മെഡിക്കല്‍ (Medical) ഷോപ്പുകളുമായും വിദഗ്ധസമിതി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ALSO READ: Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്

 

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാനായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ 'എന്റെ ക്ഷയരോഗ മുക്തകേരളം' പദ്ധതിയുടെ കീഴില്‍ 'അക്ഷയ കേരളം' ഉള്‍പ്പെടെയുള്ള മാതൃകാപരമായ പദ്ധതികളുടെ ശ്രമഫലമായിട്ടാണ് കേരളത്തില്‍ ക്ഷയരോഗനിവാരണം സാധ്യമായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News