കേരള അഗ്നിരക്ഷസേനയുടെ ആദ്യ വനിത ബാച്ചിന്റെ ട്രെയിനിങ് തൃശൂരിൽ ആരംഭിച്ചു

വിവിധ മേഖലകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സമഗ്രമായ പരിശീലനമാണ് അഗ്നിരക്ഷാസേന നല്‍കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 10:32 PM IST
  • വനിതകള്‍ക്കായി നിര്‍മിച്ച 100 തസ്തികകളില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 15 വീതവും മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അഞ്ച് വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
  • അക്കാദമിയിലെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്റ്റേഷന്‍ പരിശീലനത്തിനായി അയക്കും.
  • തുടർന്ന് വിവിധ സ്റ്റേഷനുകളിൽ രക്ഷപ്രവർത്തനങ്ങൾക്കായി ഇവരെ നിയോഗിക്കും.
കേരള അഗ്നിരക്ഷസേനയുടെ ആദ്യ വനിത ബാച്ചിന്റെ ട്രെയിനിങ് തൃശൂരിൽ ആരംഭിച്ചു

തൃശൂർ : കേരള അഗ്നിരക്ഷാസേനയിൽ നിയമിതരായ ആദ്യ ബാച്ച് ഫയർ വുമൺ ട്രെയിനുകളുടെ പരിശീലനത്തിന്റെ  ഉദ്ഘാടനം തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടന്നു. രാജ്യത്തെ ഫയർ സർവീസ് ചരിത്രത്തിൽ ആദ്യമായി ഒരേസമയം ഏറ്റവും കൂടുതൽ വനിതകൾ ഒരുമിച്ചു പങ്കെടുക്കുന്ന അഗ്നിശമന രക്ഷാപ്രവർത്തനത്തിന്റെ പരിശീലനം ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സമഗ്രമായ പരിശീലനമാണ് അഗ്നിരക്ഷാസേന നല്‍കുന്നത്. 

വനിതകള്‍ക്കായി നിര്‍മിച്ച 100 തസ്തികകളില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 15 വീതവും മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അഞ്ച് വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. അക്കാദമിയിലെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്റ്റേഷന്‍ പരിശീലനത്തിനായി അയക്കും. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ  രക്ഷപ്രവർത്തനങ്ങൾക്കായി ഇവരെ നിയോഗിക്കും. രാജ്യത്തെ ഫയർ സർവീസ് ചരിത്രത്തിൽ ആദ്യമായി ഒരേസമയം ഏറ്റവും കൂടുതൽ വനിതകൾ ഒരുമിച്ചു പങ്കെടുക്കുന്നുവെന്നതാണ് അഗ്നിശമന രക്ഷാപ്രവർത്തനത്തിന്റെ പരിശീലനത്തിന്റെ പ്രത്യേകത.

ALSO READ : Food Poison: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വയസുകാരൻ മരിച്ചു

പരിശീലനത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐപിഎസ് നിർവഹിച്ചു. വിവിധ മേഖലകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സമഗ്രമായ പരിശീലനമാണ് അഗ്നിരക്ഷാസേന നല്‍കുന്നത്. 

ഫയര്‍ പ്രൊട്ടക്ഷന്‍, ഫയര്‍ഫൈറ്റിങ്, ഇന്‍ഡസട്രിയല്‍ ഫയര്‍ സേഫ്റ്റി, മൗണ്ടയ്ന്‍ റെസ്‌ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, ഫ്ലഡ് റെസ്ക്യൂ, സെൽഫ് റെസ്ക്യൂ, വിവിധ രാസ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനും രക്ഷാപ്രവർത്തനം  തുടങ്ങി വിവിധ  വിഷയങ്ങളിലെ അടിസ്ഥാന പാഠഭാഗങ്ങളും  പ്രായോഗിക പരിശീലനവും കൂടി ഉള്‍പ്പെടുന്ന വിധത്തിലാണ്  ക്രമീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News