Kerala Assembly Election 2021 : കേരളത്തിൽ ഭരണത്തുടർച്ചയെന്ന് C Voter Survey, പുതുച്ചേരിയിലും അസമിലും BJP ഭരണം നേടും

കേരളത്തിൽ എൽഡിഎഫ് 91 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കേരളത്തിൽ ബിജെപി സീറ്റ് നില ഉയർത്താൻ സാധ്യയുണ്ടെന്ന് പ്രവചനം.

Written by - Zee Malayalam News Desk | Last Updated : Feb 27, 2021, 10:32 PM IST
  • കേരളത്തിൽ എൽഡിഎഫ് 91 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
  • കേരളത്തിൽ ബിജെപി സീറ്റ് നില ഉയർത്താൻ സാധ്യയുണ്ടെന്ന് പ്രവചനം.
  • അതേസമയം യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നാണ് സ‌ർവെ ഫലം പറുയന്നത്.
  • ഏറ്റവും ജനപ്രിയൻ കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് സർവെ
Kerala Assembly Election 2021 : കേരളത്തിൽ ഭരണത്തുടർച്ചയെന്ന് C Voter Survey, പുതുച്ചേരിയിലും അസമിലും BJP ഭരണം നേടും

New Delhi : തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവെയിൽ കേരളത്തിൽ മുഖ്യമന്ത്രി Pinarayi Vijayan ന്റെ നേതൃത്വത്തിലുള്ള LDF സർക്കാർ ഭരണത്തുടർച്ച നേടുമെന്ന് സർവെ. ABP News C Voter സർവെയുടെ പ്രവചനമാണ് പുറത്ത് വന്നിരിക്കുന്നത്. സർവെ ഫല പ്രകാരം കേരളത്തിൽ എൽഡിഎഫ് 91 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.

കേരളത്തിൽ ബിജെപി സീറ്റ് നില ഉയർത്താൻ സാധ്യയുണ്ടെന്ന് പ്രവചനം. രണ്ടുവരെ സീറ്റുകൾ സ്വന്തമാക്കുമെന്നാണ് സാധ്യതയെന്ന് പ്രവചനത്തിൽ പറയുന്നു. അതേസമയം യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നാണ് സ‌ർവെ ഫലം പറുയന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രിയൻ കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് സർവെ വ്യക്തമാക്കുന്നത്. 72.52% പേർ പിണറായി സർക്കാർ സംതൃപ്ത്തരാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ALSO READ : Assembly Election 2021: കേരളം ഏ​പ്രി​ല്‍ 6​ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 2​ന്

അതേസമയം കേരളത്തിന് പുറത്ത് ബിജെപി ചരിത്ര സൃഷ്ടിക്കുമെന്നാണ് സർവെ ഫലം വ്യക്തമാക്കുന്നത്. പുതുച്ചേരിയിൽ ചരിത്രത്തിൽ ആദ്യമായി ബിജെരപി സർക്കാർ വെരുമെന്നും അസമിൽ ബിജെപിയുടെ ഭരണത്തുടർച്ചയുണ്ടെകുമെന്നാണ് സർവെ ഫലം അറിയിക്കുന്നത്.

ALSO READ: Lavalin Case : മുഖ്യമന്ത്രി Pinarayi Vijayan നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴുവാക്കിയതിനെതിരെയുള്ള ഹർജി പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

എന്നാൽ പശ്ചിമ ബം​ഗാളിൽ മമത ബാനർജി തന്നെ അധികാരത്തിൽ തുടരുമെന്നാണ് സർവെ ഫലം. എന്നാൽ ബി‍ജെപി തങ്ങളുടെ ശക്തി കാണിക്കുമെന്നും സർവെ കണക്കിൽ വ്യക്തമാക്കുന്നു. കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്നുള്ള സഖ്യം മൂന്നാമതായി പിന്തള്ളി പോകുമെന്നാണ് സർവെ പ്രവചനം. എന്നാൽ യുപിഎക്ക് ആശ്വാസമായി ഡിഎംകെയുടെ ചിറകിൽ തമിഴ്നാട്ടിൽ ഭരണം നേടുമെന്നാണ് പ്രവചനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News