Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

കണക്കെല്ലാം നോക്കുമ്പോൾ ബിജെപി വോട്ട് പിടിച്ചെടുത്തെല്ലാം തോൽവി കോൺ​ഗ്രസിനാണ്. കാരണം ബിജെപി നേടിട്ടുള്ളത് കോൺ​ഗ്രസിന്റെ വോട്ടുകളാണ്. അവയെല്ലാം തിരികെ നേടിയെടുക്കാൻ കോൺ​ഗ്രസിന് ജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നിൽ ഉള്ള വെല്ലുവിളി. പക്ഷെ ആരു ജയിച്ചാലും അരോപണം ബിജെപിയുടെ മുകളിൽ തന്നെയായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 09:26 AM IST
  • ഈ കണക്കെല്ലാം നോക്കുമ്പോൾ ബിജെപി വോട്ട് പിടിച്ചെടുത്തെല്ലാം തോൽവി കോൺ​ഗ്രസിനാണ്.
  • കാരണം ബിജെപി നേടിട്ടുള്ളത് കോൺ​ഗ്രസിന്റെ വോട്ടുകളാണ്.
  • അവയെല്ലാം തിരികെ നേടിയെടുക്കാൻ കോൺ​ഗ്രസിന് ജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നിൽ ഉള്ള വെല്ലുവിളി.
  • പക്ഷെ ആരു ജയിച്ചാലും അരോപണം ബിജെപിയുടെ മുകളിൽ തന്നെയായിരിക്കും.
Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

Thiruvanathapuram : സംസ്ഥാന BJP നേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം രണ്ട് ബിജെപി സ്ഥാനാർഥികളുടെയും NDA സഖ്യ കക്ഷിയായ എഡിഎംകെ സ്ഥാനാർഥിയുടെയും പത്രിക തള്ളിയ സംഭവം. അതിൽ ഡമ്മി സ്ഥാനർഥികളുടെയും പത്രിക തള്ളിയത് പോലും ബിജെപിക്ക് എന്ത് മറുപടി പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതൃത്വം.

സാങ്കേതിക പിഴവെന്ന് പറയുമ്പോൾ ഇവിടെ ബിജെപി മറുപടി പറയേണ്ടത് രണ്ട് മുന്നണികൾ ആരോപണങ്ങളിലാണ്. സംസ്ഥാനത്ത് ബിജെപിക്ക് ഈ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത് മുമ്പ് തന്നെ രണ്ട് ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് കോലിബി സഖ്യം രണ്ട് ആർ ബാലശങ്കർ ഉയർത്തിയ സിപിഎമ്മുമായുള്ള ഡീൽ. ഈ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി പറയുന്ന സങ്കേതിക പിഴവിൽ മറുപടി പറയേണ്ടത് ഈ ആരോപണങ്ങൾക്കും കൂടിയാണ്. 

ALSO READ : Kerala Assembly Election 2021: തലശ്ശേരിയിലടക്കം ഒന്നിലധികം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി

കാരണം കഴിഞ്ഞ 2016 തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് മണ്ഡലങ്ങളിൽ ജയം ആർക്കാണെന്ന് നിയശ്ചിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കണ്ണൂർ തലശ്ശേരി മണ്ഡലത്തിലും തൃശ്ശൂർ ​ഗുരുവായൂരിലെയും വോട്ട കണക്കളാണ് ഇതിന് സൂചീപ്പിക്കുന്നത്. ഇനി കണക്കുകളിലേക്ക് നോക്കുമ്പോൾ, 

കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് തലശ്ശേരി. 2016 തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ബിജെപി ഇരുപതനായത്തിൽ അധികം വോട്ട് നേടിയത് രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ്. ഒന്ന് ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ ജയിച്ച കൂത്തുപറമ്പിലും രണ്ടാമതായി തലശ്ശേരി മണ്ഡലത്തിലുമാണ്. ഇവ രണ്ടിലും ഏറ്റവും കൂടുതൽ തലശ്ശേരിയിൽ തന്നെയാണ് 22125 വോട്ടുകളാണ്.

എന്നാൽ അന്ന് ബിജെപിയുടെ മുഴുവൻ വോട്ട് നേടിയാലും യുഡിഎഫിന് സിപിഎം സ്ഥാനാർഥിയായ എ എന ഷംസീറിനെ തോൽപ്പിക്കാനും സാധിക്കില്ല. ഏകദേശ 34,000ത്തിൽ അധികം ഭൂരിപക്ഷം വോട്ടുകളുടെയാണ് ജയിച്ചത്. അതേസമയം അനയാസം രണ്ടാം തവണയും ജയിച്ച് കയറാമെന്ന് കരുതി ഷംസീറിന് അൽപം ആശങ്ക ഉണ്ടാക്കിയാണ് ബിജെപി സ്ഥാനാർഥി പത്രിക തള്ളൽ. ഇപ്പോൾ തലശ്ശേരിയിൽ സമുധായടസ്ഥനത്തിൽ വോട്ടുകൾ രണ്ടായി മാറുമെന്ന് ഉറപ്പായി.

ALSO READ : Kerala Assembly Election 2021: സസ്പെൻസുകൾ തീർന്നു, കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, നേമത്ത് കെ മുരളിധരൻ, ഉമ്മൻ ചാണ്ടി പുതുപ്പള്ളി, രമേശ് ചെന്നിത്തല ഹരിപ്പാട്

രണ്ടമാതായി തലശ്ശേരിക്കാൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടത് ​ഗുരുവായൂരാണ്. പ്രത്യേകിച്ച് വലിയ ഒരു ഹിന്ദു വോട്ട് എവിടേക്ക് പോകുമെന്നാണ് ഇപ്പോൾ ഇരു മുന്നണികളുടെ മുമ്പിൽ ഉള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയ പി നിവേദിത തന്നെയായിരുന്നു കഴിഞ്ഞ പ്രവിശ്യം ​ഗുരുവയൂരിൽ ബിജെപിക്കായി മത്സരിച്ചത്. 2016ൽ മുന്നണികൾ മുസ്ലീം വോട്ടകളുടെ സ്വാധീനം വലിയ രീതിയിലുള്ള ​ഗുരുവായൂരിൽ മുസ്ലീം സ്ഥാനാർഥികളെ തന്നെയായിരുന്നു ഇരു മുന്നണികൾ നിർത്തിയത്. അതോടെ കൃത്യമായ ഹിന്ദു വോട്ടുകളിൽ ബഹുഭൂരിപക്ഷം നിവേദിതയ്ക്കൊപ്പമുണ്ടായിരുന്നു. 

തൃശൂർ ജില്ലയിൽ ബിജെപി നേടുന്ന വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭൂരിഭാ​ഗം മണ്ഡലങ്ങളിലും വിജയെ നിർണയിച്ചിരുന്നത്. ബിജെപിയും എൻഡിഎ കോൺ​ഗ്രസിന്റെ വലിയ ഒരു ശതമാനം വോട്ടുകൾ നേടിയപ്പോൾ അത് അവസരമായി ലഭിച്ചത് ഇടത് മുന്നണികളുടെ സ്ഥാനാർഥികളായിരുന്നു. അത് തന്നെയായിരുന്നു ​ഗുരുവായൂരിൽ സംഭവച്ചത്. യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം ഹിന്ദു വോട്ടുകൾ ബിജെപിക്കൊപ്പമെത്തി. 

​2016ലെ ഗുരുവയൂരിലെ കണക്കെടുത്ത് നോക്കുമ്പോൾ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാർഥി ജയിച്ചത്. ഇത്തവണ കഴി‍ഞ്ഞ പ്രാവിശ്യം ബിജെപി നേടിയ 25,000ത്തോളം വോട്ടുകളുടെ പകതിയെങ്കിലും നേടിയാൽ ​ഗുരുവായൂരിലെയും ചിത്രം ആകെ മാറും. പക്ഷെ ആ വോട്ടുകൾ ആർക്കൊപ്പമെന്നത് ഇപ്പോഴും വ്യക്തമല്ല. കാരണം ആരോപണം രണ്ട് ഭാ​ഗങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്.

ALSO READ : Kerala Assembly Election 2021 : ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺക്കു ട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർഥയായി മത്സരിക്കും, ബിജെപി ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് ഇരകളുടെ അമ്മ

മൂന്നാമത്തെ മണ്ഡലത്തിൽ ചിത്രം അൽപം കൂടി വിചിത്രമാണ്. കാരണം അവിടെ രണ്ടായി മാറുന്നത് ബിജെപിയുടെ മാത്രല്ല സഖ്യ കക്ഷിയായ എഐഡിഎംകെയുടെ കൂടിയാണ്. രണ്ട് മുന്നണികൾ കൂടി ഏകദേശം 20000ത്തിൽ അധികം വോട്ടുകൾ ദേവികുളത്ത് നിന്ന് ഉറപ്പാണ്. ദേവികുളത്ത് സിപിഎം ജയിച്ചതാകട്ടെ 7000ത്തോളം വരുന്ന വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ജാതി വോട്ടുകൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും ദേവികളത്താണ്. പ്രത്യേകിച്ച് തമിഴ് വോട്ടുകളുടെ ഒഴുക്ക് എങ്ങോട്ട് പോകുമെന്നുള്ള ധാരണയും നഷ്ടമായിരിക്കുകയാണ്.

ഈ കണക്കെല്ലാം നോക്കുമ്പോൾ ബിജെപി വോട്ട് പിടിച്ചെടുത്തെല്ലാം തോൽവി കോൺ​ഗ്രസിനാണ്. കാരണം ബിജെപി നേടിട്ടുള്ളത് കോൺ​ഗ്രസിന്റെ വോട്ടുകളാണ്. അവയെല്ലാം തിരികെ നേടിയെടുക്കാൻ കോൺ​ഗ്രസിന് ജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നിൽ ഉള്ള വെല്ലുവിളി. പക്ഷെ ആരു ജയിച്ചാലും അരോപണം ബിജെപിയുടെ മുകളിൽ തന്നെയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News