സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യറായി; വിതരണോദ്ഘാടനം വ്യാഴ്ച

ഇതിനകം തന്നെ  ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ  അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 05:28 PM IST
  • കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ് പാഠപുസ്കതങ്ങള്‍ അച്ചടിച്ചിരിക്കുന്നത്.
  • ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്.
  • നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്
സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യറായി; വിതരണോദ്ഘാടനം വ്യാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായി. നാളെ ഏപ്രിൽ 28 വ്യാഴായ്ച വിതരണം ആരംഭിക്കും.  സർക്കാർ/എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസിൽ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികൾക്കുമുള്ള ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം ചെയ്യുക.   

കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ് പാഠപുസ്കതങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സർക്കാർ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ  മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത് ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്. 2022-23 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ  ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ  അച്ചടി പൂർത്തികരിക്കുകയും പാഠപുസ്തകങ്ങൾ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.

288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്. നിലവിൽ ജില്ലാ ഹബ്ബുകൾക്ക്  ലഭ്യമായ പാഠപുസ്തകങ്ങൾ 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കാൻ നടപടി കൈക്കൊണ്ടിട്ടുണ്ട് . വാക്ക് പറഞ്ഞാൽ വാക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.  പാഠ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം  രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം കരമന ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആണ് ഉദ്ഘാടനം കെ എൻ ബാലഗോപാൽ നിർവ്വഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News