Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ

Kerala COVID Update സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങളാണ്. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 198 കോവിഡ് മരണങ്ങൾ

Written by - Zee Malayalam News Desk | Last Updated : May 29, 2021, 06:28 PM IST
  • കേരളത്തില്‍ ഇന്ന് ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 198 കോവിഡ് മരണങ്ങൾ.
  • രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതാണ് സംസ്ഥാനത്ത് ആശ്വാസം നൽകുന്നത്.
  • ടെസ്റ്റ് പോസിറ്റിവിറ്റി 16.59 ശതമാനമാണ്.
Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ

Kerala COVID Update : കേരളത്തില്‍ ഇന്ന് ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആശങ്ക വർധിപ്പിക്കുന്നത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങളാണ്. ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 198 കോവിഡ് മരണങ്ങൾ. രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതാണ് സംസ്ഥാനത്ത് ആശ്വാസം നൽകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.59 ശതമാനമാണ്.

ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെ

മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ : Lock down kerala: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ ഒൻപത് വരെ നീട്ടിയേക്കും

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍ഗോഡ് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ALSO READ : റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 11, എറണാകുളം, പാലക്കാട് 10 വീതം, കൊല്ലം 9, തിരുവനന്തപുരം 8, പത്തനംതിട്ട 7, തൃശൂര്‍ 6, വയനാട് 4, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3058, കൊല്ലം 1657, പത്തനംതിട്ട 485, ആലപ്പുഴ 1780, കോട്ടയം 954, ഇടുക്കി 619, എറണാകുളം 4280, തൃശൂര്‍ 2574, പാലക്കാട് 3060, മലപ്പുറം 4289, കോഴിക്കോട് 2466, വയനാട് 839, കണ്ണൂര്‍ 1204, കാസര്‍ഗോഡ് 835 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ALSO READ : CBSE Board 12th Exam 2021: പ്ലസ് ടു ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് Shashi Tharoor പ്രധാന മന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News