Kerala Covid Update | ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ, ഒരു മരണം

Kerala Covid Today: രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 315 കോവിഡ് കേസുകളിൽ 128 ഉം കേരളത്തിലാണ്. തിങ്കളാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കുകളാണിത്

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 12:22 PM IST
  • രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 315 കോവിഡ് കേസുകളിൽ 128 ഉം കേരളത്തിലാണ്
  • സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയർന്നു
  • കേരളത്തിൽ മരിച്ചവരുടെ എണ്ണം 72,064 ആയി ഉയർന്നു
Kerala Covid Update | ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ, ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 128 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.  ഒരു മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 315 കോവിഡ് കേസുകളിൽ 128 ഉം കേരളത്തിലാണ്. തിങ്കളാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കുകളാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയർന്നു. സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കേരളത്തിൽ മരിച്ചവരുടെ എണ്ണം 72,064 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായവരുടെ എണ്ണം 247 ആണ്.

ഇത് വരെ രോഗം ഭേദമായവർ 68,38,529 പേർ ആണ്. കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വൈറൽ അണുബാധ കൈകാര്യം ചെയ്യാൻ ആശുപത്രികൾ വേണ്ടത്ര സജ്ജമാണെന്നും അവർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News