Thiruvananthapuram: മൂന്നാം തരംഗത്തിലെ പ്രതിരോധ തന്ത്രങ്ങൾ വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ക്വാറന്റൈൻ എല്ലാവർക്കും ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവർക്ക് മാത്രം മതിയെന്നും മന്ത്രി വ്യക്തമാക്കി.
കഴിയുന്നതും ആളുകൾ ടെലികൺസൾട്ടേഷൻ ഉപയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും.
Also Read: കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവാണോ? കാരണം ഇതാണ്
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ 50,000ന് മുകളിൽ തന്നെയെന്ന് വീണാ ജോർജ് പറഞ്ഞു. കേസുകൾ പ്രതിദിനം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.6 ശതമാനം രോഗികളെ. ഐസിയുവിൽ രോഗികൾ വർധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലും വലിയ വർധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.