Kerala Congress: പി ജെ ജോസഫിനെതിരെ കരുക്കള്‍ നീക്കി Jose K Mani,അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി

കേരള കോണ്‍ഗ്രസിലെ (Kerala Congress) അധികാര വടംവലി  തീരുമാനമാകാതെ തുടരുന്നതിനിടെ പി ജെ ജോസഫ് ഗ്രൂപ്പിനെതിരെയുള്ള   നീക്കം ശക്തമാക്കി ജോസ് കെ മാണി. 

Last Updated : Sep 23, 2020, 01:26 PM IST
  • പി ജെ ജോസഫ് ഗ്രൂപ്പിനെതിരെയുള്ള നീക്കം ശക്തമാക്കി ജോസ് കെ മാണി
  • ഇരു പക്ഷവും ഓരോ നീക്കങ്ങള്‍ക്കും തക്ക മറുപടി നല്‍കി മുന്നേറുകയാണ്.
  • കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയവും രാജ്യസഭാ തിരഞ്ഞെടുപ്പും ഇരു ഗ്രൂപ്പും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി
  • വിപ്പ് ലംഘനം ആരോപിച്ച് ജോസ് കെ മാണി വിഭാഗം അയോഗ്യതാ നീക്കത്തിലേക്ക് കടന്നിരിക്കുകയാണ്
Kerala Congress: പി ജെ ജോസഫിനെതിരെ കരുക്കള്‍ നീക്കി Jose K Mani,അയോഗ്യരാക്കാൻ സ്പീക്കർക്ക് പരാതി

Kottayam: കേരള കോണ്‍ഗ്രസിലെ (Kerala Congress) അധികാര വടംവലി  തീരുമാനമാകാതെ തുടരുന്നതിനിടെ പി ജെ ജോസഫ് ഗ്രൂപ്പിനെതിരെയുള്ള   നീക്കം ശക്തമാക്കി ജോസ് കെ മാണി. 

കെ  എം മാണിയുടെ മരണശേഷം ജോസ് കെ മാണി (Jose K Mani) യും പാര്‍ട്ടി നേതാവ് പി ജെ ജോസഫും തമ്മിലുള്ള "ചതുരംഗം കളി" മാസങ്ങളായി തുടരുകയാണ്. ഇരു പക്ഷവും ഓരോ നീക്കങ്ങള്‍ക്കും തക്ക മറുപടി നല്‍കി മുന്നേറുകയാണ്. 

കെ  എം മാണി (K M Mani) യുടെ മരണ ശേഷം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.  ചിരകാലമായി പാര്‍ട്ടി കൈവശം വച്ചിരുന്ന പാലാ  നിയോജകമണ്ഡലം  ഇടതുപക്ഷം കൊണ്ടുപോയിയെങ്കിലും തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇരുപക്ഷവും  തയ്യാറല്ല.

ഇപ്പോള്‍ തര്‍ക്കം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.   രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ  പേരും തിരഞ്ഞെടുപ്പ്  കമ്മീഷന്‍ അനുവദിച്ചു നല്‍കിയതോടെ വിജയിയായി എന്ന് കരുതിയ ജോസ് കെ മാണിയ്ക്ക്  തിരിച്ചടിയായത്‌  ഹൈക്കോടതിയുടെ സ്റ്റേ  ആണ്.  പി  ജെ ജോസഫ്‌  (P J Joseph) നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ്  കമ്മീഷന്‍റെ ഉത്തരവ്  സ്റ്റേ  ചെയ്യുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ  ജോസഫ് വിഭാഗത്തിന് ഇതോടെ ജീവശ്വാസം ലഭിച്ചു.

 ജോസ് കെ മാണി വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ലഭിച്ചതോടെ ഇടത് പക്ഷത്തേക്ക് ചായുന്നതിനിടെയാണ് ഇരുട്ടടി പോലെ ഹൈക്കോടതിയുടെ  ഇടപെടല്‍.

എന്നാല്‍, ഇതിനൊന്നും  ജോസ് കെ മാണിയെ തടുക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത നീക്കം സൂചിപ്പിക്കുന്നത്. ജോസഫ് വിഭാഗത്തിലെ എംഎല്‍എമാരെ അയോഗ്യരാക്കാനുളള ശ്രമമാണ്  ജോസ് കെ മാണി നടത്തുന്നത് എന്നാണ് സൂചനകള്‍.

പാര്‍ട്ടി എംഎല്‍എമാരായ പി ജെ ജോസഫും മോന്‍സ് ജോസഫും പാര്‍ട്ടി വിപ്പ് ലംഘിച്ചു എന്നാണ് ഇപ്പോള്‍ ജോസ് പക്ഷം ആരോപിക്കുന്നത്.  അതിനാല്‍, പി ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രൊഫസര്‍ എന്‍ ജയരാജ് ആണ് കത്ത് നല്‍കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയവും  രാജ്യസഭാ തിരഞ്ഞെടുപ്പും ഇരു ഗ്രൂപ്പും തമ്മിലുള്ള  പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.  ഇരു ഗ്രൂപ്പും വിപ്പ് നല്‍കിയിരുന്നു. 

കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയത്തിലും  രാജ്യസഭാ തിരഞ്ഞെടുപ്പിലും ജോസഫ്‌ വിഭാഗം UDFനെ പിന്തുണയ്ക്കുന്ന നിലപാടാണ്‌ കൈക്കൊണ്ടത്. എന്നാല്‍, യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിനാല്‍ സഹകരിക്കേണ്ട എന്ന നിലപാടിലായിരുന്നു  ജോസ് പക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരുന്നതിന് മുന്‍പായിരുന്നു ഇത്.   

Also read: ജോസ് കെ മാണി വിഭാഗത്തിന്‍റെ സന്തോഷത്തിന് അല്പായുസ്!! രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

കെ എം മാണിയുടെ മരണശേഷം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോന്‍സ് ജോസഫിനെ ആണ് വിപ്പായി തിരഞ്ഞെടുത്തത്. അതനുസരിച്ച്  മോന്‍സ് ജോസഫ് നല്‍കിയ വിപ്പ്  പ്രകാരം  പിജെ ജോസഫ് അടക്കമുളളവര്‍ വോട്ട് ചെയ്യുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വന്നതോടെ കാര്യങ്ങള്‍ വീണ്ടും തകിടം  മറിഞ്ഞു.  ഇതോടെയാണ് വിപ്പ് ലംഘനം ആരോപിച്ച് ജോസ് കെ മാണി വിഭാഗം അയോഗ്യതാ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. 

Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!

അതേസമയം, ജോസ് കെ മാണിയെ യുഡിഎഫ്  പൂർണമായും പുറന്തള്ളിയെന്നാണ് പുറത്തുവരുന്ന  സൂചനകൾ. കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിനാണ് യുഡിഎഫ് നൽകിയിരിക്കുന്നത് . നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്ത മുസ്സീം ലീഗ് ഇനി ചർച്ചകൾക്കില്ലെന്നും  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പും മാസങ്ങള്‍ക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ജോസ് കെ മണിയുടെ  മുന്നണി പ്രവേശനം നിര്‍ണ്ണായകമാണ്....

Trending News