Kerala Budget 2022: വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര വികസനം, ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ

സമഗ്രമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് ലക്ഷ്യമിടുന്നുവെന്ന് ബജറ്റ്  അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 03:19 PM IST
  • പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇത്.
  • 2546 കോടിയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലക്ക് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
 Kerala Budget 2022: വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര വികസനം, ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഊന്നൽ

Kerala Budget 2022: സമഗ്രമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് ലക്ഷ്യമിടുന്നുവെന്ന് ബജറ്റ്  അവതരണ വേളയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. 

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന  ബജറ്റാണ് ഇത്തവണത്തേത്. 2546 കോടിയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലക്ക്  ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ബജറ്റാണെന്ന്  സർക്കാർ അവകാശപ്പെടുമ്പോഴും ഇത്തവണത്തെ ബജറ്റിൽ വൻകിട പദ്ധതികളൊന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. 2022- 2023  സാമ്പത്തികവർഷം  പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 70 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. അംഗനവാടിയിലെ ഭക്ഷ്യ മെനുവിനും മാറ്റം ഉണ്ടാവും.  ഇതിനായി  62.5 കോടി രൂപ ബജറ്റിൽ   വകയിരുത്തിയിട്ടുണ്ട്. 

Also Read: Bank FD Rules: കാലാവധി പൂർത്തിയാകുമ്പോൾതന്നെ FD പിൻവലിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് മെച്ചപ്പട്ട മാറ്റങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 200 കോടിയുടെ പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാലക ക്യാപസുകളിൽ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. സർവ്വകലാശാല ക്യാംപസുകളോട് ചേർന്ന് സ്റ്റാർട്ട് അപ്പ് ഇൻകുബേഷൻ യൂണിറ്റ് ആരംഭിക്കും.  ഹോസ്റ്റലുകളോട് ചേർന്ന് ഇന്റർനാഷണൽ ഹോസ്റ്റലുകളും 1500  പുതിയ ഹോസ്റ്റൽ മുറികളും നിർമ്മിക്കും.  സംസ്ഥാനത്ത് ഡിജിറ്റൽ സർവകലാശാലക്ക് 26 കോടിയും, സീ-പാസിന് ബ്ലെഡ് ടെക്സ്റ്റിംഗ് നിർമ്മാണത്തിനായി 5 കോടിയും അനുവദിച്ചു.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 7 കോടി  രൂപയാണ് വകയിരുത്തിയത്.  

Also Read: Kerala Budget 2022: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റെന്ന് മുഖ്യമന്ത്രി

ഹരിത ക്യാമ്പസിനായി അഞ്ചു കോടി വകയിരുത്തും. പോളിടെക്നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടിയാണ് അനുവദിച്ചത്.കോമൺ സ്റ്റുഡൻസ് വിംഗ് എല്ലാ വർഷവും ഡിസംബറിൽ സംഘടിപ്പിക്കും. ഭിന്നശേഷി വിദ്യാഭ്യാസത്തിനായി 15 കോടിയുടെ പദ്ധതി നടപ്പാക്കും. ഹൃസ്വകാല കോഴ്സുകൾക്കായി  20 കോടി രൂപ അനുവദിച്ചു. നവകേരള ഫെലോഷിപ്പ് 150 പേർക്ക് നൽകും. 1750 കോടി  ഹോസ്റ്റൽ മുറികളുടെ നവീകരണത്തിന്  100 കോടിയും വകയിരുത്തി.

തിരുവന്തപുരത്ത് മെ‍ഡിക്കൽ ടെക് ഇന്നോവേഷൻ പാർക്കിന് 150 കോടി രൂപയും കേരള സർവകലാശാലയിൽ  ഡേറ്റ സെന്‍റർ സ്ഥാപിക്കാൻ 50 കോടിയും അനുവദിച്ചു.  5 കോടി രൂപ ചിലവിട്ട്  മൈക്രോ ബയോളജി  സെന്‍റർ ഫോർ എക്സലൻസ് സ്ഥാപിക്കും.ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷത്തിന് 5 കോടിയും ബജറ്റിൽ  വകയിരുത്തി. അടുത്ത 25 വർഷത്തെ സംസ്ഥാനത്തെ വികസന കാഴ്ചപ്പാടാണ്   ഈ വർഷത്തെ ബജറ്റിൽ  ഉള്ളതെന്നും   
ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News