Kerala Assembly Session: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ബിൽ പാസാക്കിയേക്കും

Kerala Assembly Session From Today: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയുളള ബിൽ പാസാക്കുക എന്നതാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 10:42 AM IST
  • പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കം
  • ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്നത് പ്രധാന അജണ്ട
Kerala Assembly Session: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യാനുള്ള ബിൽ പാസാക്കിയേക്കും

തിരുവനന്തപുരം: Kerala Assembly Session From Today: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കം. 14 സർവകലാശാലകളുടെ  ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്നത് ഉൾപ്പടെ പതിനഞ്ചിലേറെ ബില്ലുകൾ സഭയിൽ ഇന്ന് അവതരിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, വിഴിഞ്ഞം സമരം, വിലക്കയറ്റം, എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പീഡന കേസ് ഉൾപ്പടെ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. 

Also Read: തിരുവനന്തപുരത്ത് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കത്ത് വിവാദമടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഇതിനിടയിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാനായി രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. പ്രതിപക്ഷത്തെ ഭിന്നത സഭയിൽ ഭരണപക്ഷം ആയുധമാക്കിയേക്കുമെന്നാണ് സൂചന. ​ഗവർണറോടുളള സമീപനത്തിൽ ലീ​ഗ് എതിർപ്പ് പരസ്യമാക്കിയിരുന്നു. തരൂരിന്റെ സന്ദർശനത്തിൽ വിവാദം തുടരുന്നതും ലീ​ഗിന് അസംതൃപ്തിയുണ്ട്. ഇക്കാര്യങ്ങളിലുളള ലീ​ഗ് നിലപാട് ഇന്ന് ചേരുന്ന യുഡിഎഫ് യോ​ഗത്തിൽ ഉന്നയിക്കും.

Also Read: ബുധൻ ശുക്രൻ കൂടിച്ചേരൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 

ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട എന്ന് പറയുന്നത് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ​ഗവർണറെ നീക്കാൻ വേണ്ടിയുളള ബിൽ പാസാക്കുകയെന്നതാണ്. സർവകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി ഇടപെടുന്നുവെന്നും വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്താൻ ഗവർണർ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സർക്കാർ ​ഗവർണർക്കെതിരെ ഉന്നയിക്കുന്നത്. ഇത് കൂടാതെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവും, രാഷട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകുന്നതും സഭയിൽ ചർച്ചയാകും. നിയമസഭാ സമ്മേളനം ഡിസംബർ 15 വരെതുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News