Kerala Assembly Ruckus Case : Minister V Sivankutty രാജിവയ്ക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നുയെന്ന് വി.ഡി സതീശന്‍

V Sivankutty വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan).

Written by - Zee Malayalam News Desk | Last Updated : Oct 13, 2021, 06:04 PM IST
  • വിചാരണ നേരിടണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കീഴ്‌കോടതിയെ സമീപിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്.
  • തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയിരിക്കുകയാണ്.
  • മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ ഡെസ്‌കിനു മുകളില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ദൃശ്യങ്ങള്‍ എല്ലാവരുടെയും മനസിലുണ്ട്.
  • ഈ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
Kerala Assembly Ruckus Case : Minister V Sivankutty രാജിവയ്ക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നുയെന്ന് വി.ഡി സതീശന്‍

Thiruvananthapuram : വി. ശിവന്‍കുട്ടിക്ക് (V Sivankutty) വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan). ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന മുന്‍ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന് ഇപ്പോഴുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

വിചാരണ നേരിടണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടും പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കീഴ്‌കോടതിയെ സമീപിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയിരിക്കുകയാണ്. മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ ഡെസ്‌കിനു മുകളില്‍ കയറി പൊതുമുതല്‍ നശിപ്പിച്ച ദൃശ്യങ്ങള്‍ എല്ലാവരുടെയും മനസിലുണ്ട്. ഈ ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ശിവകുട്ടി എത്രയും പെട്ടന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ALSO READ : Assembly Ruckus Case; മന്ത്രി ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി തള്ളി

ഇന്നാണ് നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളി തിരുവനന്തപുരം സിജെഎം കോടതി. വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി ഉൾപ്പടെ ആറ് പേരുടെ ഹർജിയാണ് കോടതി തള്ളിയത്. 

കേസില്‍ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതികൾ എല്ലാവരും നവംബർ 22 ന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അന്ന് തന്നെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

ALSO READAssembly ruckus case: നിയമസഭ കയ്യാങ്കളി കേസ്‌ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ തടസ്സഹര്‍ജി, വിധി ഇന്ന്

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നല്‍കിയ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികൾ വിടുതൽ ഹർജിയിൽ നടത്തിയിരുന്ന പ്രധാന വാദം. എന്നാല്‍ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന് കണ്ടെത്തുകയായിരുന്നു. 

ALSO READ : Kerala Assembly Ruckus Case: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി

ശിവൻകുട്ടിക്ക് പുറമേ ഇ പി ജയരാജൻ (EP Jayarajan), കെ ടി ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി (KM Mani) ബജറ്റ് (Budget) അവതരിപ്പിക്കുന്നത് തടയാനുള്ള ശ്രമമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. സംഘർഷത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് (Police) കേസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News