കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് ഫലം: ഒരു ചെറിയ പിഴവെങ്കിലും വന്നാൽ? വലിയ വില കൊടുക്കേണ്ടി വരും

30000 കേസുകളുള്ള സംസ്ഥാനത്ത് ഒരു ചെറിയ പിഴവെങ്കിലും വന്നാൽ പിന്നെയത് കയ്യിൽ നിൽക്കില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 08:25 AM IST
  • സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യപനം അതിരൂക്ഷമാണ്
  • വോട്ടെണ്ണൽ ദിനത്തിലെങ്കിലും നിയന്ത്രണത്തിൽ പിഴവുണ്ടായാൽ പ്രശ്നം കൈവിട്ടു പോകും
  • വാക്സിനേഷന് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് ഇതിൽ ഏറ്റവും വലിയ പ്രശ്നം
  • അതിവേഗത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നത്
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് ഫലം: ഒരു ചെറിയ പിഴവെങ്കിലും വന്നാൽ? വലിയ വില കൊടുക്കേണ്ടി വരും

തിരുവനന്തപുരം: കോവിഡ് (covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലവും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്  ഡൌൺ വേണമെന്ന് ഇന്നലെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. എന്നാൽ സർവ്വകക്ഷിയോഗത്തിൽ ലോക്ക് ഡൌണിനോട് പാർട്ടികൾ അനുകൂല നിലപാടായിരുന്നില്ല.

ഇതിനാൽ തന്നെ മെയ് രണ്ടിലെ ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കാമെന്നും ലോക്ക് ഡൌൺ (Lockdown) പ്രാവർത്തികമെല്ലന്നുമായിരുന്നു പാർട്ടികളുടെ അഭിപ്രായം.രണ്ട് ഹർജികളാണ് ഹൈക്കോടതി ഇതം സംബന്ധിച്ച് പരിഗണിച്ചത്. 30000 കേസുകളുള്ള സംസ്ഥാനത്ത് ഒരു ചെറിയ പിഴവെങ്കിലും വന്നാൽ പിന്നെയത് കയ്യിൽ നിൽക്കില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.

ALSO READ : Lockdown വേണ്ട, മെയ് രണ്ടിനുള്ള സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുൻകരുതൽ തൃപ്തികരമെന്ന് ഹൈക്കോടതി

എന്നാൽ ആഹ്ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission)  നേരത്തെ തന്നെ അറിയിച്ചിരുന്നു. എങ്കിലും കൊട്ടിക്കലാശം ഒഴിവാക്കിയ പോലെയാണ് ഇതെങ്കിൽ പ്രശ്നം അതിരൂക്ഷമാവും. അതേസമയമ തീരുമാനത്തെ ബിജെപി ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അറിയിച്ചു.

ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. മെയ് രണ്ടിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണം. കോവിഡിനെതിരെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News