തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ (Kerala Assembly Election 2021) പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. നക്‌സൽ ബാധിത മേഖലകളിൽ വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്.ഒൻപത് മണ്ഡലങ്ങളാണ് നക്സൽ ബാധിത മണ്ഡലങ്ങളായി വിലയിരുത്തുന്നത്.
പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ (Political) ആഭിമുഖ്യമുള്ള കലാപരിപാടികൾ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.
Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത
ഇതു ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവിൽ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission) മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതേസമയം തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എക്സിറ്റ് പോൾ,പ്രീ സർവ്വെകൾക്കും ഏപ്രിൽ 29 വൈകിട്ട് 7.30 വരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചാനലുകളോ,മാധ്യമ സ്ഥാപനങ്ങളോ ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ പുറത്തു വിടുന്നുണ്ടോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.