Thiruvananthapuram: കോൺഗ്രസിൽ (Congress) നിന്ന് കെസി റോസക്കുട്ടി രാജി വെച്ചു. കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുന്ന രണ്ടാമത്തെ വനിത നേതാവാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായിരുന്ന കെസി റോസക്കുട്ടി. പാർട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം എല്ലാ അംഗത്വങ്ങളിൽ നിന്നുമാണ് കെസി റോസക്കുട്ടി രാജി വെച്ചത്. കോൺഗ്രസ് പാർട്ടിയിൽ സ്ത്രീകൾ അനുഭിച്ച് വരുന്ന അവഗണനയോടുള്ള തന്റെ പ്രതിഷേധമായി ആണ് റോസക്കുട്ടി പാർട്ടി വിട്ടത്.
സുൽത്താൻ ബത്തേരിയിലെ മുൻ എംഎൽഎയും വനിത കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്നു കെപി റോസക്കുട്ടി. 1991 ലാണ് ആദ്യമായി സുൽത്താൻ ബത്തേരിയിൽ നിന്നാണ് റോസക്കുട്ടി ടീച്ചർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മത്സരിച്ചെങ്കിലും വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. പിന്നീട് 2011ൽ ഉമ്മൻചാണ്ടി (Oommen Chandi) മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് വനിത കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചത്.
കോൺഗ്രസ് പാർട്ടിയിൽ സ്ത്രീകൾ (Women) അനുഭിച്ച് വരുന്ന അവഗണനയോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രാജി എന്ന് അറിയിച്ച റോസക്കുട്ടി ടീച്ചർ ലതിക സുഭാഷിന് സീറ്റ് നിഷേധിച്ച തീരുമാനം വളരെയധികം വേധയുണ്ടാക്കിയെന്ന് പറഞ്ഞു. എന്നാൽ അതിനേക്കാൾ തന്നെ വേദനിപ്പിച്ചത് ലതിക സുഭാഷിന്റെ പ്രതിഷേധത്തെ കുറിച്ച് ചില മുതിര്ന്ന നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ ആയിരുന്നുവെന്നും കെസി റോസക്കുട്ടി ടീച്ചർ കൂട്ടിച്ചേർത്തു.
കോൺഗ്രസ്സിൻറെ (Congress) സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ മാർച്ച് 14 ന് മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജി വെച്ചിരുന്നു. സ്ഥാനാർഥി പട്ടികയിലെ പ്രശ്നങ്ങൾ കാണിച്ചാണ് ലതിക സുഭാഷ് രാജി വെച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്ത കൊണ്ടും പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും പ്രതിഷേധിച്ച് ലതികാ സുഭാഷ് (Lathika Subash) പരസ്യമായി തല മുണ്ഡലം ചെയ്തു പ്രതിഷേധിച്ചിരുന്നു.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളെ പാർട്ടി തഴഞ്ഞെന്നാണ് ലതികാ സുഭാഷ് പറഞ്ഞത്. ഏറ്റുമാനൂർ സീറ്റ് ആഗ്രഹിച്ച ആളാണ് താനെന്ന്. ഇപ്പോഴുള്ള എം.എൽ.എമാരായ കൊച്ചുനുജൻമാരേക്കാൾ മുൻപ് താൻ പ്രസ്ഥാനത്തിലുണ്ട്. കഴിഞ്ഞ 20 വർഷമായി കോട്ടയത്തെ സ്ഥാനാർഥി പട്ടികയിൽ തൻറെ പേര് വന്ന് പോവാറുണ്ട്. എന്നാൽ തനിക്ക് അർഹിക്കുന്ന പരിഗണന കിട്ടാറില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പരസ്യമായാണ് അവർ കെ.പി.സി.സി (Kpcc) ആസ്ഥാനത്ത് തല മൊട്ടയടിച്ചത്.
രാജി വെച്ചതിന് ശേഷം മഹിളാ കോൺഗ്രസ്സ് (Congress) സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ തന്നെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു. പാർട്ടിയിൽ തനിക്കുള്ള വിശ്വാസ്യത നഷ്ടമായെന്നാണ് ലതികപറഞ്ഞിരുന്നു. 14 വയസ്സുമുതൽ പ്രവർത്തിക്കുന്ന പാർട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...