Kerala Assembly Election 2021: അടിത്തറ ഭദ്രമാക്കാൻ പരിവാർ പ്രസ്ഥാനങ്ങളുടെ മഹാസമ്പർക്കം,ലക്ഷ്യം വിജയം മാത്രം

ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലുമാണ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 04:26 PM IST
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികൾക്ക് സമാനമായി ബൂത്തിലും പഞ്ചായത്ത് തലത്തിലും ആർ.എസ്.എസ് പ്രതിനിധികളെകൂടി ഉൾപ്പെടുത്തിയാവും പ്രവർത്തനം
  • സ്ഥാനാർത്ഥി പര്യടനത്തിനു പുറമെ സംയോജകന്മാരുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെല്ലാം തന്നെ പരമാവധി ജനങ്ങളിലേക്കെത്തിക്കും
  • കഴിഞ്ഞവട്ടം തെല്ലിട കയ്യിൽ നിന്നും പോയ എല്ലാ മണ്ഡലങ്ങളും എ.പ്ലസ്, മണ്ഡലങ്ങളെല്ലാം ഇത്തവണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം
Kerala Assembly Election 2021: അടിത്തറ ഭദ്രമാക്കാൻ പരിവാർ പ്രസ്ഥാനങ്ങളുടെ മഹാസമ്പർക്കം,ലക്ഷ്യം വിജയം മാത്രം

പാലക്കാട്: തിരഞ്ഞെടുപ്പ് അടുത്തതോടെ വിജയം  (Kerala Assembly Election)   തെന്നിടമാറിയ സ്ഥലങ്ങളടക്കം തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പിയും പരിവാർ പ്രസ്ഥാനങ്ങളും.സംസ്ഥാനതലത്തിൽ തന്നെ മഹാ സമ്പർക്കമാണ് ഉദ്ദേശിക്കുന്നത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറമേ ആർ.എസ്.എസിന്റെ യും പരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് ഗൃഹസമ്പർക്കം നടക്കുന്നത്. ഇതിനായി ആർ.എസ്.എസിന്റെ  മേൽനോട്ടത്തിൽ സംയോജകൻ മാരെയും ബി.ജെ.പിയുടെ ഇൻ  ചാർജർമാരെയും നിയോഗിച്ചു കഴിഞ്ഞു.

ഒാരോ കമ്മിറ്റികൾക്കും സമാനമായി എല്ലാ ബൂത്തുകളിലും  പഞ്ചായത്ത് തലങ്ങളിലും ആർ.എസ്.എസ് (RSS) പ്രതിനിധികളെകൂടി ഉൾപ്പെടുത്തിയായിരിക്കും കൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണങ്ങൾ നടക്കുക.  ബൂത്ത് തലത്തിൽ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനാണിത്. സ്ഥാനാർത്ഥി പര്യടനത്തിനു പുറമെ  സംയോജകന്മാരുടെ നേതൃത്വത്തിൽ മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ്   പ്രധാന പ്രചരണ വിഷയം. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ മഹാ സമ്പർക്കത്തിന് പരിവാർ പ്രസ്ഥാനങ്ങൾ തുടക്കമിട്ടിരുന്നു.

ALSO READ : Kerala Assembly Election 2021: കഴക്കൂട്ടത്ത് ത്രികോണമത്സരം; പദ്മനാഭന്റെ മണ്ണിൽ കരുത്ത് തെളിയിക്കാൻ ശോഭാ സുരേന്ദ്രൻ

 ഇതോടൊപ്പം ഓരോ ബൂത്തിലും ബി. ജെ.പി ക്കും (Bjp)  ഇതര പാർട്ടികൾക്കും കിട്ടിയിട്ടുള്ള വോട്ടിന്റെ   കണക്കെടുപ്പും  നടക്കും. പുതിയ വോട്ടർമാർ, നിഷ്പക്ഷ വോട്ടർമാർ എന്നിങ്ങനെ തരംതിരിച്ച് വിവരശേഖരണം നടത്തി മണ്ഡലം കമ്മിറ്റികൾക്ക് റിപ്പോർട്ട് സമർപ്പിക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങളിലൂടെ അടിത്തറ ഭദ്രമാക്കുകയാണ് സംഘപരിവാർ പ്രസ്ഥാനത്തിന്റെ നീക്കം.

ALSO READ : Kerala Assembly Election 2021 : പാലക്കാട്ടെ പ്രശ്നം തീർത്തു ഉമ്മൻചാണ്ടി ഇനി ഇരിക്കൂറിലേക്ക്, സജീവ് ജോസഫ് പ്രശ്നം അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നാളെ കണ്ണൂരിലെ എ ​ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും

അതേസമയം ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകളെങ്കിലുമാണ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവട്ടം തെല്ലിട കയ്യിൽ നിന്നും പോയ എല്ലാ മണ്ഡലങ്ങളും എ.പ്ലസ്, മണ്ഡലങ്ങളെല്ലാം ഇത്തവണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. പാലക്കാട്,മഞ്ചേശ്വരം,കൊടുങ്ങല്ലൂർ തുടങ്ങി പ്രത്യേകം ശ്രദ്ധ വേണ്ടുന്ന എല്ലായിടത്തും  പ്രവത്തനം ശക്തമാക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News