AIIMS Kerala : സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ, ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥലം സന്ദർശിച്ചു

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ഇപ്പോള്‍ എയിംസിനായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 04:18 PM IST
  • മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
  • വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ഇപ്പോള്‍ എയിംസിനായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
  • ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സംഘ പ്രദേശത്തെത്തി വിലയിരുത്തിയതിന് ശേഷം മാത്രം അന്തിമ തീരുമാനമാകു.
  • കോഴിക്കോട് നഗരത്തിൽ 25 കില്ലോമീറ്റർ ഉള്ളിലായി കൊയിലാണ്ടി താമരശ്ശേരി എടവണ്ണ സംസ്ഥാന ഹൈവെയ്ക്ക് സമീപമായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
AIIMS Kerala : സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ, ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥലം സന്ദർശിച്ചു

Kozhikode : കേരളത്തിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരമാനിച്ചിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കിനാലൂരിലാണെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കിനാലൂരിലെ ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George) സന്ദർശിക്കുകയും ചെയ്തു.

"കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് 200 ഏക്കറോളം സ്ഥലം കിനാലൂരിൽ ഉണ്ട്. കൂടാതെ വെള്ളം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യം ഈ പ്രദേശത്ത് ലഭ്യമാണ്" സ്ഥലം സന്ദർശിച്ച് ആരോഗ്യ മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Medical College : മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാർ യുവാവിനെ മർദിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ഇപ്പോള്‍ എയിംസിനായി കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

സച്ചിന്‍ ദേവ് എം.എല്‍.എ, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ALSO READ : K Rail Project : കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും. പദ്ധതിയെ എതിർക്കുമെന്നും കെ സുരേന്ദ്രൻ

എന്നിരുന്നാലും അന്തിമ തീരുമാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയാണ്. ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സംഘ പ്രദേശത്തെത്തി വിലയിരുത്തിയതിന് ശേഷം മാത്രം അന്തിമ തീരുമാനമാകു.

ALSO READ : Covishield Covaxin : കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് ഇനി ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യാം, ഇരു വാക്സിനുകൾക്കും ന്യൂസിലാൻഡിന്റെ അനുമതി

കോഴിക്കോട് നഗരത്തിൽ 25 കില്ലോമീറ്റർ ഉള്ളിലായി കൊയിലാണ്ടി താമരശ്ശേരി എടവണ്ണ സംസ്ഥാന ഹൈവെയ്ക്ക് സമീപമായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.  ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന്റെ നിർദേശം അംഗീകരിച്ചാൽ കിനാലൂരിൽ ദേശീയ തലത്തിലുള്ള ആരോഗ്യ കേന്ദ്രമാണ് ഉയരാൻ പോകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News