Keezhattingal Accident: കീഴാറ്റിങ്ങലിൽ റെഡിമിക്സ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

നാല് റെഡിമിക്സ് വാഹനങ്ങളാണ് അതുവഴി വന്നത്. അതിൽ രണ്ടാമത്തെ വാഹനമാണ് അപകടത്തിൽ പെട്ടത്

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 01:13 PM IST
  • നാല് റെഡിമിക്സ് വാഹനങ്ങളാണ് അതുവഴി വന്നത്. ഇതിൽ രണ്ടാമത്തെ വാഹനമാണ് അപകടത്തിൽ പെട്ടത്
  • കൃത്യമായ സുരക്ഷ നോക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു
  • ഇതിന് മുൻപ് കഴിഞ്ഞ മാസം 27നും ഇവിടെ അപകടം നടന്നതായി നാട്ടുകാർ പറയുന്നു
Keezhattingal Accident: കീഴാറ്റിങ്ങലിൽ റെഡിമിക്സ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത്  റെഡിമിക്സ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആറ്റിങ്ങൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് മിക്സിങ്ങിന് വന്ന വാഹനമാണ് സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് പതിച്ചത്.

നാല് റെഡിമിക്സ് വാഹനങ്ങളാണ് അതുവഴി വന്നത്. അതിൽ രണ്ടാമത്തെ വാഹനമാണ് അപകടത്തിൽ പെട്ടത്. കൃത്യമായ സുരക്ഷ നോക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റു.

ALSO READ: Digital University Kerala: പുരസ്കാര തിളക്കത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള; ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം ഐക്കൺ പുരസ്കാരം നേടി

ഇതിന് മുൻപ് കഴിഞ്ഞ മാസം 27നും ഇവിടെ അപകടം നടന്നതായി നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് പമ്പ് വീണായിരുന്നു അന്ന് അപകടം ഉണ്ടായത്. അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ ഭീതി പടർത്തുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളും അപകട സാധ്യതകളും ഒഴിവാക്കി നിർമാണം നടത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു നിർദേശം നൽകണമെന്ന് പ്രദേശവാസികൾ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News