കൊച്ചി: നടിയെ ആക്രമിച്ച കേസിനൽ കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനം. എവിടെ ചോദ്യം ചെയ്യണമെന്ന് തീരുമാനം ആകാത്തതിനാൽ ഇന്ന് നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ മാറ്റി..തുടർ നടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്ന് അന്വഷണ സംഘം വ്യക്തമാക്കി.. അതേസമയം അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.
തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബുധനാഴ്ചത്തേക്ക് മാറ്റിയ ചോദ്യം ചെയ്യലാണ് സ്ഥലത്തിൽ തീരുമാനം ആകാത്തതിനെ തുടർന്ന് മാറ്റിയത്..
ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ
ആലുവയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യുന്നത് അന്വേഷണത്തിന് ഗുണകരമാകില്ലന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്. അവിടെവച്ച് ചോദ്യം ചെയ്യുന്ന കാര്യവും അന്വേഷണസംഘം ആലോചിച്ചു. ചോദ്യംചെയ്യലിൽ നീട്ടിക്കൊണ്ട് പോവണ്ട എന്ന് ആദ്യഘട്ടത്തിൽ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ യോഗം ചേർന്ന് ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.അതേസമയം ദിലീപിന്റെ സഹോദരൻ അനുപിനും സഹോദരി ഭർത്താവ് സൂരജിനും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും ഹാജരായില്ല.. ഇവർക്ക് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...