കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങിയതായി സൂചന. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് കാവ്യയുടെ നീക്കം. വരും ദിവസങ്ങളിൽ തന്നെ കോടതിയെ സമീപിക്കാനും പദ്ധതിയിടുന്നതായാണ് സൂചന.
കഴിഞ്ഞ ദിവസം കാവ്യയെ വീട്ടിൽ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ബുദ്ധിമുട്ട് അറിയിച്ചിരുന്നു. സൗകര്യമുള്ള മറ്റൊരു സ്ഥലം നിർദ്ദേശിക്കണമെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി മറുപടി നൽകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നിർദ്ദേശം.
അതിനിടയിൽ ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സൈബർ വിദഗ്ദൻ സായി ശങ്കറിൻറെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
മൊഴിയെടുപ്പ് 3 മണിക്കൂർ നീണ്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തൻ്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA