കാസർഗോഡ്: കാസർഗോഡ് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന് (Panathoor Bus Accident) കാരണം യന്ത്രതകരാറ് അല്ലെന്ന് കാസർഗോഡ് RTO അറിയിച്ചു. ബസിന്റെ ടയറിനോ ബ്രേക്കിനോ എന്തെങ്കിലും പ്രശ്നം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് ഇതെന്നും RTO രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തിന് കാരണം ചെങ്കുത്തായ ഇറക്കം ഇറങ്ങുന്നതിലുള്ള ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്നാണ് നിഗമനം. ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയശേഷമായിരിക്കും ബാക്കിയുള്ള പരിശോധന നടത്തുന്നതെന്നും അദ്ദേഹം (RTO Radhakrishnan) അറിയിച്ചു. ഇതിനിടയിൽ ബസ് അപകടത്തിന് (Kasargod Bus Accident) കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു.
Also Read: Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിൽ മറിഞ്ഞ് 5 മരണം
ഇന്നലെ പാണത്തൂരുണ്ടായ അപകടത്തിൽ (Panathoor Bus Accident) 2 കുട്ടികളടക്കം 7 പേരാണ് മരണമടഞ്ഞത്. പരിക്കേറ്റ 11 പേർ അപകട നില തരണം ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള വിശദ പരിശോധനക്കായി RTO യുടേയും സബ് കളക്ടറുടേയും സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്.
ബസിൽ അമിതമായ ആളുകളെ കയറ്റിയതും അപകടകാരണത്തിൽ പെടുമെന്നാണ് നിഗമനം. എന്നാൽ ഈ പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾ പറയുന്നത് ഇവിടെ സിഗ്നൽ പോലുമില്ലാത്തതാണ് അപകട കാരണമെന്നാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy