തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ബാങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം (CPM) നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി (Secretary) സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്നാണ് പരാതി.
സുജേഷിന്റെ കുടുംബം നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരിങ്ങാലക്കുട മാടായിക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിനെതിരെ (Loan scam) കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ സുജേഷ് ഒറ്റയാൾ സമരം നടത്തിയിരുന്നു. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ സുജേഷ് തെളിവുകൾ പുറത്ത് വിട്ടിരുന്നു. സുജേഷിനെതിരെ ഭീഷണിയുണ്ടായിരുന്നു.
ALSO READ: Karuvannur bank loan scam: നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കെതിരെ സമരം നടത്തിയതിന് സുജേഷിനെ പാർട്ടി പുറത്താക്കുകയായിരുന്നു. കേസിൽ പ്രതിയായ ബിജു കരിമിനെതിരെ സംസാരിച്ചതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് സുജേഷ് പറഞ്ഞിരുന്നു. സുജേഷിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ പ്രാദേശിക തലത്തിൽ കൂട്ട രാജിയുമുണ്ടായി.
ALSO READ: Karuvannur Bank Loan Scam: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ പ്രധാന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകിയിരുന്നു. ഇതിനിടെയാണ് സുജേഷിനെ കാണാതായത്. കാറിൽ പോയ സുജേഷിന്റെ അവസാന ടവർ ലൊക്കേഷൻ കണ്ണൂരാണ്. ഇന്നലെ രാത്രിയാണ് ഫോൺ അവസാനമായി ഓൺ ചെയ്തത്. നാട്ടിൽ നിന്ന് സ്വയം മാറി നിൽക്കാനുള്ള സാഹചര്യം കുറവാണെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കരുവന്നൂർ ബാങ്ക് (Karuvannur Bank) മുൻ ഭരണസമിതി അംഗങ്ങളിലേക്കും അറസ്റ്റുകൾ നീണ്ടിരുന്നു. ഇതിനിടെയാണ് സുജേഷിന്റെ തിരോധാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...