മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ എതിര്‍പ്പുമായി കര്‍ണാടക. വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും വ്യക്തമാക്കി. കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ യെദിയൂരപ്പയെ കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യെദിയൂരപ്പ ഇടപെട്ടത്.
ALSO READ: Mani C Kappan : മാണി സി കാപ്പന്റെ നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള പിളർന്നു
മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മാറ്റരുതെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പിന്നാലെ കര്‍ണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും പേര് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന് കത്തയച്ചു.
ALSO READ: കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: രണ്ടു പ്രത്യയശാസ്‌ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി
സ്ഥലപേര് മാറ്റരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടുമെന്ന് യെദിയൂരപ്പ മറുപടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കര്‍ണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകള്‍ മലയാളവത്കരിക്കാന്‍ കേരളം നടപടികള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...