ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറിയുടെ കാബിനിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി. ഇനി വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
ലോറിയുടെ കാബിനിലാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ഈ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലോറി ഉയർത്തിയ ക്രെയിന് കാബിൻ ഭാഗം അതേപടി നിലനിർത്താനായിരുന്നു. ഇതിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
രണ്ട് മാസത്തിലേറെയായി വെള്ളത്തിനടിയിൽ കിടന്നതിനാൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. നേവി അടയാളപ്പെടുത്തിയ പോയിന്റായ സിപി2ൽ നിന്നാണ് ലോറി കണ്ടെത്തിയത്. പുഴയിൽ 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കണ്ടെത്തിയത്. ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. രാവിലെ 8.45 മുതലാണ് അർജുനെ കാണാതായത്.
ALSO READ: അർജുന്റെ ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹം
ആദ്യരണ്ട് ഘട്ടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് ഡ്രഡ്ജർ എത്തിച്ച് മൂന്നാംഘട്ടത്തിൽ പരിശോധന നടത്തുകയായിരുന്നു. മൂന്നാംഘട്ട പരിശോധനയുടെ ആറാം ദിവസമാണ് ലോറി കണ്ടെത്തിയത്.
ഈശ്വർ മാൽപെ അടക്കമുള്ളവരും നേവിയുടെ ഡൈവിങ് സംഘവും മുൻപ് തിരച്ചിലിന് ഇറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടിൽ പാറക്കെട്ടുകളും മരങ്ങളും വന്ന് അടിഞ്ഞതിനാൽ ഒന്നും കണ്ടെത്താനായില്ല. പിന്നീടാണ് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.