കോഴിക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

വിമാനത്തിൻ്റെ വെതർ റഡാറിലെ സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. രാവിലെ 9:02 നായിരുന്നു വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്.

Written by - Ajitha Kumari | Last Updated : Jul 25, 2023, 01:58 PM IST
  • കോഴിക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി
  • രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്
കോഴിക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

കോഴിക്കോട്: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഒമാന്‍ എയര്‍വേയ്‌സിന്റെ ഡബ്ല്യുവൈ 298 എന്ന വിമാനമായിരുന്നു തിരിച്ചിറക്കിയത്.

Also Read: Sexual Assault: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വിമാനത്തിൻ്റെ വെതർ റഡാറിലെ സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. രാവിലെ 9:02 നായിരുന്നു വിമാനം കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം തിരിച്ചു ലാൻഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തുകയായിരുന്നു.  വിമാനത്തിൽ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്.

Also Read: Bank News Update: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത; ആഴ്ചയിൽ രണ്ടുദിവസം അവധിയുണ്ടായേക്കും!

തിരിച്ചിറക്കിയ ശേഷം വിമാനത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാനായാൽ യാത്ര തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയ ശേഷം ബദൽ സംവിധാനങ്ങളൊരുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.  വിമാനത്തിന്റെ വെതര്‍ റഡാര്‍ തകരാറിലായാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യത കൂട്ടും എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുകളില്‍ രണ്ടര മണിക്കൂർ വിമാനം പറന്നതിനു ശേഷമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News