സിബലിന്‍റെ രാജിയോടെ കോൺഗ്രസിന് നഷ്ടമായത് മറ്റൊരു പ്രബല മുഖം; ഈ വർഷത്തെ അഞ്ചാമത്തെ വലിയ കൊഴിഞ്ഞുപോക്ക്

ഈ മാസം ആദ്യം കബിൽ സിബൽ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 25, 2022, 09:26 PM IST
  • കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന പ്രമുഖ നേതാക്കളിൽ അ‍ഞ്ചാമത്തെയാളാണ് കപിൽ സിബൽ
  • കോണ്‍ഗ്രസ് നേരിടുന്ന ആഘാതത്തിന്റെ വ്യാപ്തി കൂട്ടുകയാണ്
സിബലിന്‍റെ രാജിയോടെ കോൺഗ്രസിന് നഷ്ടമായത് മറ്റൊരു  പ്രബല മുഖം; ഈ വർഷത്തെ അഞ്ചാമത്തെ വലിയ കൊഴിഞ്ഞുപോക്ക്

മുൻ കേന്ദമന്ത്രി കൂടിയായ കപിൽ സിബലിന്‍റെ രാജിയിലൂടെ മറ്റൊരു ദേശീയ മുഖം കൂടിയാണ് കോൺഗ്രസിന് നഷ്ടമായത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന പ്രമുഖ നേതാക്കളിൽ അ‍ഞ്ചാമത്തെയാളാണ് കപിൽ സിബൽ.  ആർപിഎൻ സിങ്, അശ്വനി കുമാർ, സുനിൽ ജാഖർ, ഹർദിഖ് പട്ടേല്‍ എന്നിവരാണ് നേരത്തെ രാജിവച്ചത്.  കപിൽ സിബിൽ കൂടി പാർട്ടി വിട്ടതോടെ കോണ്‍ഗ്രസ് നേരിടുന്ന ആഘാതത്തിന്റെ വ്യാപ്തി കൂട്ടുകയാണ്. കോണ്‍ഗ്രസിനെതിരെ വിമത ശബ്ദം ഉയർത്തിയിരുന്ന  സിബൽ ജി23 നേതാക്കളിൽ ഒരാളായിരുന്നു. കോൺഗ്രസ് നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

ഈ മാസം ആദ്യം കബിൽ സിബൽ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചിരുന്നു. സമാജ്വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യ സഭയിലേക്ക് സ്ഥാനാർത്ഥി പത്രിക സമർ‌പ്പിച്ചതോടെയാണ് പാർട്ടിമാറ്റം പുറത്ത് വരുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി കോൺഗ്രസിനൊപ്പമുള്ള സിബൽ രാജ്യസഭാഗമായി രണ്ടാം തവണയാണ്. ഈ വർഷം ജൂലൈയിൽ വിരമിക്കും. ലഖ്നൗവിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിച്ചെങ്കിലും കോൺഗ്രസിനെക്കുറിച്ച് സിബൽ പ്രതികരിച്ചില്ല.  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെ പാർട്ടിയിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് ജി-23  അംഗങ്ങൾ  ആവശ്യപ്പെട്ടത്.  അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ  'ചിലർക്ക് ഘർ കി കോൺഗ്രസ് വേണം' എന്ന സിബലിന്റെ പരാമർശം കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടാക്കി. ചില നേതാക്കൾ അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു. ഗാന്ധിമാർ സ്വമേധയാ അകന്നു പോകണമെന്നും സിബൽ ആവശ്യം ഉയർത്തി. 

നിയമ പോരട്ടങ്ങളിലൂടെയും വ്യക്തമായ രാഷ്ട്രീയ നിലപാടിലൂടെയും ശ്രദ്ധേയനായ അദ്ദേഹം കോൺഗ്രസ് വക്താവ് കൂടിയായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റി ബിരുദധാരിയും ഹാർവാർഡ് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥിയുമായ സിബൽ അഡീഷണൽ സോളിസിറ്റർ ജനറലും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമാണ്. 1998ൽ ബിഹാറിൽ നിന്നാണ് സിബൽ ആദ്യമായി രാജ്യസഭയിൽ എത്തിയത്.  പിന്നീട് 2004 നും 2014 നും ഇടയിൽ അദ്ദേഹം ലോക്‌സഭയിൽ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള രണ്ട് യുപിഎ സർക്കാരുകളിൽ സിബൽ മന്ത്രിയായിരുന്നു.  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് നിയമനം വാഗ്ദാനം ചെയ്തെങ്കിലും സിബൽ അത് നിരസിച്ചു. 1972-ൽ ബാറിൽ ചേർന്ന അദ്ദേഹം 1983-ൽ മുതിർന്ന അഭിഭാഷകനായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News