തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവുമായി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ച്ച വോട്ടിങ് നടത്തുന്നത് വോട്ടർമാർക്കും പോളിങ് ഉഗ്യോഗസ്ഥർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരള മുസ്ലിം ജമാഅത്തിന്റെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. ഇത് പ്രശ്നം ചൂണ്ടിക്കാണിച്ചു കൊണ്ട് നേരത്തെ മുസ്ലീം ലീഗും, യുത്ത് ലീഗും, സമസ്തും നേരത്തെ രംഗത്തെത്തിയിരുന്നു. സമസ്തയും വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമൂട്ടാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.
ഏപ്രിൽ 26നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തെരഞ്ഞടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചത്. 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക ഏപ്രിൽ 19നാണ്. രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മേയ് 7, നാലാം ഘട്ടം മേയ് 13, അഞ്ചാം ഘട്ടം മേയ് 20, ആറാം ഘട്ടം മേയ് 25, ഏഴാം ഘട്ടം ജൂണ്‍ 1ന് എന്നിങ്ങനെ യഥാക്രമം വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിനാണ് പ്രഖ്യാപിക്കുക.
ALSO READ: സംസ്ഥാനത്ത് കൊടും ചൂട് തന്നെ, മാർച്ച് 20 വരെ അറിയേണ്ടത്
ഇത്തവണ രാജ്യത്ത 97 കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. അതിൽ 49.7 കോട് പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടും. യുവ വോട്ടർമാർ 19. 74 കോടിയാണ്. നൂറ് വയസ്സുള്ള വോട്ടർമാർ 2.18 ലക്ഷമാണ്. 1.8 കോടി കന്നി വോട്ടർമാരും. സ്ത്രീവോട്ടർമാരുടെ എണ്ണം ഇത്തവണ വർദ്ധിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. ഒന്നരക്കോടി പോളിങ്ങ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകും. 85 വയസ്സ് കഴിഞ്ഞവർക്ക് ഇത്തവണ വീട്ടിലിരുന്നും വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.