Israel Agriculture | കൃഷിരീതി പഠിക്കാൻ ഇസ്രയേലിൽ അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി

വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 10:03 AM IST
  • കൃഷി വകുപ്പ് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു
  • ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്
  • ഇസ്രയേൽ പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
Israel Agriculture |  കൃഷിരീതി പഠിക്കാൻ  ഇസ്രയേലിൽ അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ കൃഷി വകുപ്പ് ഇസ്രയേലിൽ അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ്  ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്. ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന സ്ഥലത്തേക്ക് പോകാനായി എല്ലാവരും ബസിൻറെ അടുത്തേക്ക് എത്തിയപ്പോഴാണ് ബിജുവിനെ കാണാതായത്. 

വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.  ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആളെക്കുറിച്ചു ഇത് വരെയും വിവരം ലഭിച്ചില്ല. 

കൃഷി വകുപ്പ് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. ഇസ്രയേൽ പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News