Muslim League - CPM: ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ

വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണ് എആർ ബാങ്കിലെ ക്രമക്കേടിൽ കെടി ജലീലിനെ മുഖ്യമന്ത്രി തള്ളി പറഞ്ഞതെന്ന് കെ സുരേന്ദ്രൻ.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 01:17 PM IST
  • മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായി സിപിഎമ്മിനും മുഖ്യമന്ത്രിക്കും അവിശുദ്ധ ബന്ധമുണ്ട്.
  • ഈ ബന്ധമാണ് ജലീലിനെ വരെ തള്ളി പറയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രൻ വിമർശിച്ചു.
  • സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളംബരമാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയത്.
  • സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണെന്നും സുരേന്ദ്രൻ.
Muslim League - CPM: ലീഗ് - സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: എആർ ബാങ്കിലെ (AR Bank) കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി (Chief Minister) പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty) വിഭാഗവുമായി സിപിഎമ്മിനും മുഖ്യമന്ത്രിക്കും അവിശുദ്ധ ബന്ധമുണ്ട്. ഈ ബന്ധമാണ് ജലീലിനെ (KT Jaleel) വരെ തള്ളി പറയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രൻ വിമർശിച്ചു. 

സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളംബരമാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയത്. ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത് കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ്. സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. എആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

Also Read: KT Jaleel Facebook Post| മുഖ്യമന്ത്രി തനിക്ക് പിതൃതുല്യൻ, അദ്ദേഹത്തിന് എന്നെ ശാസിക്കാം,തിരുത്താം

മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: A R Nagar Bank Controversy|എ.ആർ. ബാങ്ക് നഗർ വിവാദം റിപ്പോർട്ട് കിട്ടിയില്ലെന്ന് വി.എൻ വാസവൻ

എ ആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. ഇഡിയല്ല ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതെന്നായിരുന്നു പിണറായിയുടെ പ്രതികരണം. 

അതേസമയം മുഖ്യമന്ത്രി (Chief Minister) തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും തിരുത്താമെന്നും അദ്ദേഹം തൻറെ പോസ്റ്റിൽ വ്യക്തമാക്കി. ലീഗ് (Muslim League) രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ (KT Jaleel) പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News