കോഴിക്കോട്: കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി കെ.മുരളീധരൻ രംഗത്ത്. കോൺഗ്രസ് പാർട്ടി കരകയറുന്ന ലക്ഷണമില്ലെന്നും വലിയ പരിക്കാണ് പാർട്ടിക്ക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടെന്നും സമരങ്ങള്‍ പ്രതീകാത്മകമായി മാറിയെന്നും കെ മുരളീധരന് പ്രതികരിച്ചു. മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ മണ്ഡലത്തിൽ പൈസ കൊടുത്തിട്ട് പോലും പ്രചരണത്തിനിറങ്ങാൻ ആളെ കിട്ടിയില്ല. ഇതിന്റെ പേരില്‍ പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതിന് താന്തയ്യാറല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ എന്നെ ജയിപ്പിച്ചത് ജനങ്ങളാണ്. നേതൃത്വത്തിന് ആശങ്ക സ്വന്തം കാര്യത്തിൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബിജെപിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ മുന്നണിക്കുളളവര് വിമര്‍ശിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്നും കെ മുരളീധരന് പറഞ്ഞു.