K-FON: കെ-ഫോൺ; അമ്പരപ്പിക്കും സേവന നിരക്കുകൾ അറിയണ്ടേ?

 K-FON service charges: പാവപ്പെട്ടവർക്കും മുൻഗണനാ വിഭാഗങ്ങൾക്കും കെ-ഫോൺ സേവനം സൗജന്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 05:41 PM IST
  • പ്രതിമാസം 299 രൂപ മുതൽ 1249 രൂപവരെയുള്ള നിരക്കുകളാണുള്ളത്.
  • 299 രൂപയ്ക്ക് 20 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.
  • 20 എംബിപിഎസ് മുതൽ 250 എംബിപിഎസ് വരെയുള്ള 9 തരം നിരക്കുകളുടെ പാക്കേജാണുള്ളത്.
 K-FON: കെ-ഫോൺ; അമ്പരപ്പിക്കും സേവന നിരക്കുകൾ അറിയണ്ടേ?

തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം യാഥാർഥ്യമായിരിക്കുകയാണ്. കേരളത്തിലെ വീടുകളിലും സർക്കാർ ഓഫീസുകളിലും കെ ഫോൺ വഴി ബ്രോഡ്ബാന്റ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കെ ഫോൺ സേവന നിരക്കുകൾ എന്തൊക്കെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് സിപിഎം.  

പ്രതിമാസം 299 രൂപ മുതൽ 1249 രൂപവരെയുള്ള നിരക്കുകളാണുള്ളത്. 299 രൂപ നൽകിയാൽ 20 എംബിപിഎസ് (സെക്കൻഡിൽ 20 എംബി) അടിസ്ഥാന വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം. 20 എംബിപിഎസ് മുതൽ 250 എംബിപിഎസ് വരെയുള്ള ഒൻപത് തരം നിരക്കുകളുടെ പാക്കേജാണുള്ളത്. പാവപ്പെട്ടവർക്കും മുൻഗണനാ വിഭാഗങ്ങൾക്കും സേവനം സൗജന്യമാണ്. 

ALSO READ: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; റേഷൻകട തകർത്തു

കെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാക്കും. ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കും. പിൻകോഡ് അടിസ്ഥാനത്തിൽ ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ കണക്ഷൻ നൽകാൻ ചുമതലപ്പെടുത്തും.

പ്രതിമാസ നിരക്ക്, ഡാറ്റ, വേഗത, കാലാവധി, ആറുമാസത്തേക്കുള്ള വാടക ക്രമത്തിൽ

1. 299 രൂപ, 3000 ജിബി, 20 എംബിപിഎസ്, 180, 1,794 രൂപ
2. 349 രൂപ, 3000 ജിബി, 30 എംബിപിഎസ്, 180, 2,094 രൂപ
3. 399 രൂപ, 4000 ജിബി, 40 എംബിപിഎസ്, 180, 2,394 രൂപ
4. 449 രൂപ, 5000 ജിബി, 50 എംബിപിഎസ്, 180, 2,694 രൂപ
5. 499 രൂപ, 5000 ജിബി, 75 എംബിപിഎസ്, 180, 2,994 രൂപ
6. 599 രൂപ, 5000 ജിബി, 100 എംബിപിഎസ്, 180, 3,594 രൂപ
7. 799 രൂപ, 5000 ജിബി, 150 എംബിപിഎസ്, 180, 4,794 രൂപ
8. 999 രൂപ, 5000 ജിബി, 200 എംബിപിഎസ്, 180, 5,994 രൂപ
9. 1,249 രൂപ, 5000 ജിബി, 250 എംബിപിഎസ്, 180, 7,494 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News